സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍; വരുന്ന മൂന്ന് വര്‍ഷം പദ്ധതികളില്‍ നടപ്പാക്കുന്നതില്‍ ശ്രദ്ധകൊടുക്കും

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ കൊടുമുടികള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു

rahul balan| Last Updated: വ്യാഴം, 26 മെയ് 2016 (15:27 IST)
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ കൊടുമുടികള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാരിനെ താഴെ ഇറക്കി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ ചില എല്ലാ വാഗ്ദാനങ്ങളും പൂര്‍ത്തികാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് എന്‍ ഡി എ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

സര്‍ക്കാരിന്റെ വിദേശനയവും, സാമ്പത്തിക വളര്‍ച്ചാ നിരക്കും, സര്‍ക്കാര്‍ പ്രഖ്യാപിച്ച ചില പദ്ധതികളുടെ വിജയവും ഇതിനെ സാധൂകരിക്കുന്നു. അതേസമയം തന്നെ കുതിച്ചുയരുന്ന പെട്രോള്‍ വിലയും, വരളച്ച നേരിടുന്നതിലെ പിഴവും സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നു. എന്നാല്‍ അടുത്ത മൂന്ന് വര്‍ഷം ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെയും പദ്ധതികളിലൂടെയും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് എന്‍ ഡി എ സര്‍ക്കാരിന്റെ ശ്രമം. ഉയർന്ന പണപ്പെരുപ്പമാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നം. 2018 ഓടെ ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കാനും 60,000 കിലോമീറ്റര്‍ റോഡ് നവീകരണവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷം പദ്ധതികളുടെ ഏകീകരിക്കുന്നതിനാണ് സര്‍ക്കാര്‍ മുൻഗണന നല്‍കിയത്. വരുന്ന മൂന്ന് വര്‍ഷം ഇത് നടപ്പാക്കാനാകും സര്‍ക്കാരിന്റെ ശ്രമം.

സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കുറച്ച് കൂടി കാര്യക്ഷമമാക്കാനുള്ള നടപടികളാകും ഇനി ഉണ്ടാകുക. തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്‌ദാനമായിരുന്ന കള്ളപ്പണ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് സര്‍ക്കാര്‍ ഏറ്റുവാങ്ങുന്നത്. സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് മുന്‍പ് കള്ളപ്പണ വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ ഇത് ആ‍ായുധമാക്കാനുള്ള സാധ്യത ഉണ്ട്. ഇതിന് പുറമെ കള്ളപ്പണത്തിന്റെ ഒഴുക്ക് കുറയ്ക്കുകയും വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ എടുക്കുകയും ചെയ്താല്‍ അത് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിലും കാര്യമായ മാറ്റം ഉണ്ടാകും.

അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശ്വാസകരമായ പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വ്വേയില്‍ രാജ്യത്തെ മൂന്നിൽ രണ്ട് ജനങ്ങളും സംതൃപ്തരാണെന്ന് പ്രതികരിച്ചു. സര്‍വ്വേയില്‍ പങ്കെടുത്ത 64 ശതമാനം പേരും എൻ ഡി എ സർക്കാരിന്‍റെ ഭരണത്തിൽ തൃപ്തി രേഖപ്പെടുത്തി. മെയ്‍ക്ക് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത് പദ്ധതികൾ വിജയമാണ്. യുവാക്കൾക്ക് പ്രാധിനിധ്യം നൽകികൊണ്ടുളള പദ്ധതികൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇത് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് ഒരുപരിധി വരെ പരിഹാരമായെന്ന് 34 ശതമാനം പേർ പ്രതികരിച്ചു.

61 ശതമാനം പേർ രാജ്യത്ത് അഴിമതി കുറഞ്ഞെന്ന് രേഖപ്പെടുത്തി. 72 ശതമാനം പേർ രാജ്യത്ത് ഭീകരവാദത്തിന് തടയിടാൻ സർക്കാരിന് സാധിച്ചെന്ന് വ്യക്തമാക്കി. കൂടാതെ, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാൻ സാർക്കാരിന് സാധിച്ചുവെന്ന് മൂന്നിൽ രണ്ട് ഭാഗം ജനങ്ങളും അഭിപ്രായപ്പെട്ടു.

എന്‍ ഡി എ പ്രഖ്യാപിച്ച പദ്ധതികളില്‍ 42 ശതമാനം പേര്‍ സ്വച്ഛ് ഭാരത് പദ്ധതി പൂര്‍ണ വിജയമാണെന്ന് പറഞ്ഞപ്പോള്‍ 13 ശതമാനം പേര്‍ അനുകൂലിച്ചത് മെയ്‍ക്ക് ഇന്‍ ഇന്ത്യ പദ്ധതിയേ ആണ്. മോദി ഭരണത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തില്‍ 45 ശതമാനം പേര്‍ നല്ലതാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 17 ശതമാനം പേര്‍ പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ഉള്ള അത്ര ജനസമ്മതി ഇപ്പോള്‍ മോദിക്ക് ഇല്ലെന്ന് 57 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

മോദിയുടെ വിദേശനയത്തെ 45 ശതമാനം പേര്‍ മെച്ചപ്പെട്ടതണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 23 ശതമാനം ആളുകള്‍ വളരെ മച്ചപ്പെട്ടതാണെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ കർശന നടപടി: ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ  കർശന നടപടി: ഓൺലൈൻ വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയോട് അഭ്യർഥിച്ച് മന്ത്രി വീണാ ജോർജ്
ഇത്തരം മരുന്നുകളുടെ ദുരുപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം എന്നതിനാല്‍ ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം വെടിനിർത്തൽ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതായി റിപ്പോർട്ട് : സ്ഥിരീകരിച്ച് സൈന്യം
2021-ലെ ഡയറക്ടര്‍ ജനറല്‍സ് മിലിട്ടറി ഓപ്പറേഷന്‍സ് (DGsMO) ഉടമ്പടി പാലിക്കാനുള്ള ...

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; ...

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; കമ്പ്യൂട്ടറുകളും രേഖകളും കത്തിനശിച്ചു
തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം. കുന്തംകുളത്ത് പ്രവര്‍ത്തിക്കുന്ന ...

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ ...

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍
ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ
ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ...