ചെന്നൈയെ പൂട്ടി ചെകുത്താന്മാര്‍

റായ്പൂര്‍| Last Modified ബുധന്‍, 13 മെയ് 2015 (10:09 IST)
ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ചെന്നൈ സൂപ്പര്‍കിംഗ്സിന് അപ്രതീക്ഷിത തോല്‍വി. ആറു വിക്കറ്റിനാണ് ഡെയര്‍ഡെവിള്‍സ് ചെന്നൈയെ തകര്‍ത്തത്. നാല് ഓവറില്‍ ഒമ്പത് റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റെടുത്ത സഹീര്‍ ഖാന്‍ മികച്ച പ്രകടനമാണ് ഡല്‍ഹിയെ ജയത്തിലെത്തിച്ചത്.

ബാറ്റ്സ്മാന്‍മാരെ വിറപ്പിച്ച് പന്തുകളെറിഞ്ഞ സഹീര്‍ ഖാന്‍ മികച്ച തിരിച്ചുവരവാണ് കളിയിലൂടെ നടത്തിയത്. ബ്രെണ്ടന്‍ മക്കല്ലം (11), ക്യാപ്റ്റന്‍ എം.എസ്. ധോണി (27) എന്നിവരായിരുന്നു സഹീറിന്റെ ഇരകള്‍‍. സയദ് ദീം, ആല്‍ബി മോര്‍ക്കല്‍എന്നിവരും തകര്‍ത്തെറിഞ്ഞപ്പോള്‍ ചെന്നൈ ബാറ്റ്സ്മാന്‍മാര്‍ക്ക് വേഗത്തില്‍ റണ്ണെടുക്കാന്‍ കഴിഞ്ഞില്ല. 23 പന്തില്‍ 29 റണ്‍സെടുത്ത ഫഫ് ഡുപ്ളിസിയാണ് ചെന്നൈ ഇന്നിംഗ്സിലെ ടോപ്സ്കോറര്‍.

20 ഓവര്‍ ബാറ്റു ചെയ്തിട്ടും ആറു വിക്കറ്റിന് 119 റണ്‍സാണ് ചെന്നൈയ്ക്കു നേടാനായത്. 16.4 ഓവറില്‍ നാലു വിക്കറ്റിന് ഡല്‍ഹി ലക്ഷ്യം മറികടന്നു. 70 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ മികച്ച ഇന്നിങ്സോടെ ജയം അനായാസമാക്കി. യുവരാജ് സിംഗ് 32 റണ്‍സെടുത്തു.തോല്‍വിയോടെ പ്ളേഓഫ് ഉറപ്പിക്കാനുള്ള ചെന്നൈയുടെ കാത്തിരിപ്പു നീളും. 13 മത്സരങ്ങളില്‍ നിന്നും 16 പോയിന്റുള്ള ധോണിയും ചെന്നൈയാണ് നിലവില്‍ ഒന്നാമത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :