ബംഗളൂരു|
JOYS JOY|
Last Modified വ്യാഴം, 21 മെയ് 2015 (18:02 IST)
കഴിഞ്ഞ മാര്‍ച്ച് 16ന് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഐ എ എസ് ഉദ്യോഗസ്ഥന്‍ ഡി കെ രവി മരിക്കുന്നതിനു മുമ്പ് സഹപ്രവര്‍ത്തകയെ ഫോണില്‍ വിളിച്ചത് ഒരു തവണ മാത്രം. സി ബി ഐ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
മരിക്കുന്നതിനു തൊട്ടുമുമ്പ് രവി സഹപ്രവര്‍ത്തകയെ 42 മുതല്‍ 44 തവണ വരെ ഫോണില്‍ വിളിച്ചുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത് തെറ്റാണെന്നാണ് സി ബി ഐ വ്യക്തമാക്കിയിരിക്കുന്നത്.
കൊമേഴ്‌സ്യല്‍ ടാക്‌സസ് വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് അഡീഷണല്‍ കമ്മീഷണര്‍ ആയിരുന്നു ഡി കെ രവി. മണല്‍ മാഫിയയ്‌ക്കെതിരെയും കെട്ടിടനിര്‍മ്മാണ ലോബിക്കെതിരെയും മുമ്പ് ശക്തമായ നടപടി സ്വീകരിച്ചിട്ടുള്ള ഐ എ എസ് ഉദ്യോഗസ്ഥന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കേസ് സി ബി ഐയ്ക്ക് വിട്ടത്.