മോദിയെ വിമര്‍ശിച്ച് പാട്ട്: ബിജെപിയുടെ പരാതിയില്‍ തമിഴ്‌ ഗായകന്‍ അറസ്‌റ്റില്‍

മോദിയെ വിമര്‍ശിച്ച് പാട്ട്: ബിജെപിയുടെ പരാതിയില്‍ തമിഴ്‌ ഗായകന്‍ അറസ്‌റ്റില്‍

tamil nadu , kovan , Narendra modi , BJP , criticizing modi , ബിജെപി , എസ് ശിവദാസ് , കോവന്‍ , പൊലീസ് , കാവേരി
ചെ​ന്നൈ| jibin| Last Modified ശനി, 14 ഏപ്രില്‍ 2018 (08:51 IST)
കാവേരി പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാട്ട് പാടിയ തമിഴ് ഗായകനും ദ​ളി​ത് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നുമായ കോവനെ (എസ് ശിവദാസ്) പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി യുവജന സംഘടന നേതാവിന്‍റെ പരാതിയിലാണ് അറസ്റ്റ്.

മനപൂര്‍വ്വമായ വ്യക്തിഹത്യ, പ്രകോപനപരമായ പെരുമാറ്റം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മ​ക്ക​ള്‍ ക​ലൈ ഇ​ള​ക്കി​യ ക​ഴ​കം സ്ഥാ​പ​ക​നു​മാ​യ കോവനെതിരെ നടപടിയെടുത്തിരിക്കുന്നത്.

ശ്രീ​രാ​മ ദാ​സ മി​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ര​ഥ ​യാ​ത്ര​യ്ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ പ​രി​പാ​ട​ക്കി​ടെ​യാ​യി​രു​ന്നു കോ​വ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യേ​യും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ഇ ​പ​ള​നി​സ്വാ​മി ഉ​പ​മു​ഖ്യ​മ​ന്ത്രി ​പ​നീ​ർ​ശെൽ​വം എ​ന്നി​വ​രെ വി​മ​ർ​ശി​ച്ച് പാ​ട്ട് എ​ഴു​തി അ​വ​ത​രി​പ്പി​ച്ച​ത്.

വെള്ളിയാഴ്ചയാണ് ട്രിച്ചിയിലെ വീട്ടിലെത്തി കോവനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോവന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധിച്ചതോടെ വലിയ ബഹളത്തിനിടയാക്കി. രാ​മാ​യ​ണം പ​റ​യു​ന്ന​ത് ച​രി​പ്പ് വ​ഹി​ച്ചു​ള്ള ഭ​ര​ണ​ത്തി​ന്‍റെ ക​ഥ​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ മോ​ദി​യു​ടെ ര​ണ്ടു ചെ​രി​പ്പു​ക​ൾ ഭ​ര​ണം ന​ട​ത്തു​ന്നെ​ന്നും കോ​വ​ൻ പാ​ട്ടി​ൽ വി​മ​ർ​ശി​ച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :