ന്യൂഡല്‍ഹി|
Last Modified വ്യാഴം, 15 മെയ് 2014 (14:50 IST)
ഇന്ത്യയില്‍ ലോകകപ്പ് ഫുട്ബോള്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് ബോളിവുഡിന്റെ ‘ഹങ്ക്’ ജോണ്‍ എബ്രാഹം. തികച്ചും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റുള്ള ജോണിന് ഇത് വളരെയധികം ആത്മസന്തോഷം നല്‍കുന്ന കാര്യമാണ്.
ലോകകപ്പ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന സോണി സിക്സ് ചാനലാണ് ജോണ്‍ എബ്രാഹിമിനെ തെരഞ്ഞെടുത്തത്. ചാനല്‍ നടത്തിയ മാര്‍ക്കറ്റ് കാംപയെനില്‍ ജോണിനെയാണ് ഏവരും പിന്തുണ നല്‍കിയത്. ജോണ്‍ ലോകകപ്പിന്റെ പ്രചാരണത്തിനായി മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് ചാനല്‍ അധികൃതര്‍ പറയുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന ഗുവാഹട്ടി ആസ്ഥാനമായിട്ടുള്ള ടീമിന്റെ ഉടമയാണ് ‘മദ്രാസ് കഫേ’ താരം