കണ്ണൂര്‍|
Last Modified തിങ്കള്‍, 14 നവംബര്‍ 2016 (18:22 IST)
രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായ എ ടി എമ്മിന് നാട്ടുകാര്‍ റീത്ത് വെച്ചു. കണ്ണൂര്‍ ജില്ലയിലെ ഉരുവച്ചാലില്‍ പ്രവര്‍ത്തിക്കുന്ന എച്ച് ഡി എഫ് സി ബാങ്കിന്റെ മുന്നിലാണ് പൊതുജനം റീത്ത് സമര്‍പ്പിച്ചത്.
‘അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ എ ടി എമ്മിന് ആദരാഞ്ജലികള്‍, ശവസംസ്കാരം മോഡി ജപ്പാനില്‍ നിന്നും വന്നതിനു ശേഷം’ എന്ന് എഴുതിയ റീത്താണ് എ ടി എമ്മിനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
രാജ്യത്ത് മുന്തിയ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം ഈ എ ടി എം പ്രവര്‍ത്തിച്ചിട്ടില്ല. പണം പിന്‍വലിക്കാന്‍
ദിവസവും പല തവണയായി എത്തിയവര്‍ നിരാശരായി മടങ്ങുകയാണ്. ഈ എ ടി എമ്മില്‍ ഇതുവരെ പണം എത്തിയിട്ടില്ല.