മുംബൈ|
jibin|
Last Updated:
വ്യാഴം, 16 ജൂലൈ 2015 (17:51 IST)
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൌദം അദാനി. വിഴിഞ്ഞം പദ്ധതിയില്‍ വന്‍ സാധ്യതയുണ്ട്. പദ്ധതി പ്രദേശം അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ചേര്‍ന്നുകിടക്കുന്നത് കേരളത്തിന് ഏറെ ഗുണം ചെയ്യും. പദ്ധതിയുടെ സമ്മതപത്രം കേരള സര്‍ക്കാരില്‍ നിന്ന് ലഭിച്ചെന്നും അദാനി വ്യക്തമാക്കി.
വിഴിഞ്ഞം വന്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബാക്കി മാറ്റും. കേരളത്തിന്റെ വികസനത്തില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വിഴിഞ്ഞം പദ്ധതിയില്‍ കേരളത്തിന്റെ പിന്തുണക്ക് നന്ദിയുണ്ട്. പദ്ധതി തുടങ്ങുന്നതില്‍ കേരള സര്‍ക്കാരിന്റെ പിന്തുണ പ്രശംസനീയമെന്നും അദാനി പറഞ്ഞു.
അതേസമയം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ അദാനിയുടെ നേതൃത്വത്തില്‍ കമ്പനി വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. തമിഴ്നാട്ടില്‍ കുളച്ചല്‍ തുറമുഖം പദ്ധതി നടപ്പാക്കുന്നതില്‍ അദാനി ഗ്രൂപ്പ് സമ്മതം മൂളിയതായിട്ടാണ് റിപ്പോര്‍ട്ട്. മറ്റ് സംസ്ഥാനങ്ങളിലും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.