തലകുനിച്ച് രാജ്യം; പിതാവിന്റെ ക്രൂരപീഡനം തടയാതിരുന്നതിന് മകള്‍ക്ക് ശിക്ഷ!

മഹാരാഷ്ട്രയില്‍ പിതാവിന്റെ പീഡനം എതിര്‍ക്കാതിരുന്ന പെണ്‍കുട്ടിക്ക് കടുത്ത ശിക്ഷ

ന്യൂഡല്‍ഹി, പീഡനം, പൊലീസ്,, മഹാരാഷ്ട്ര delhi, rape, police, maharashta
ന്യൂഡല്‍ഹി| Sajith| Last Modified വെള്ളി, 4 മാര്‍ച്ച് 2016 (16:04 IST)
പിതാവിന്റെ ക്രൂരമായപീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് പീഡനം തടഞ്ഞില്ലെന്ന കുറ്റത്തിന് ഘാപ്പ് പഞ്ചായത്തിന്റെവക ചാട്ടവാറടി.
മഹാരാഷ്ട്രയിലാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം നടന്നത്. മഹാരാഷ്ട്രയില്‍ സത്താറ ജില്ലയില്‍ പൊതുജനത്തെ സാക്ഷിയാക്കിയാണ് ഘാപ്പ് പഞ്ചായത്ത് ഈ ശിക്ഷ നടപ്പിലാക്കിയത്.

കൗമാരക്കാരിയായ പെണ്‍കുട്ടി നാലു മാസത്തോളം പിതാവിന്റെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭം ധരിച്ചപ്പോള്‍ മാത്രമാണ് സംഭവം പുറം ലോകമറിഞ്ഞത്. സംഭവം പരിഗണിച്ച ഘാപ് പഞ്ചായത്ത് അധികൃതര്‍ പിതാവും മകളും കുറ്റക്കാരാണെന്ന് വിധിക്കുകയായിരുന്നു.

മകളെ ലൈംഗികമായി ഉപയോഗിച്ചു എന്നതാണ് പിതാവിനെതിരായി നേതാക്കള്‍ ചുമത്തിയ കുറ്റം. എന്നാല്‍ പീഡനത്തിന് ശ്രമിച്ച പിതാവിനെ തടഞ്ഞില്ലാ എന്ന കുറ്റമാണ് മകളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. മകള്‍ ചെയ്തത് ഗുരുതരമായ കുറ്റമാണെന്നാണ് ഘാപ്പ് പഞ്ചായത്തംഗങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഇരുവര്‍ക്കും പരസ്യമായി പത്ത് ചാട്ടവാറടി ശിക്ഷയായി നല്‍കാനും നേതാക്കള്‍ വിധിച്ചു.

പെണ്‍കുട്ടിയെ ചാട്ടവാറിന് അടിക്കുന്ന ദൃശ്യങ്ങളുമായി ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തെളിവുകള്‍ പരിശോധിച്ച പൊലീസ് പഞ്ചായത്ത് അംഗങ്ങളെയും ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :