പേരക്കുട്ടി വേണം, ഇല്ലെങ്കിൽ 5 കോടി തരണം: മകനും മരുമകൾക്കുമെതിരെ പരാതിയുമായി മാതാപിതാക്കൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 11 മെയ് 2022 (21:12 IST)
ഉത്തരാഖണ്ഡിൽ മകനും മരുമകൾക്കുമെതിരെ വിചിത്രമായ പരാതിയുമായി മാതാപിതാക്കൾ.മകനും മരുമകളും തങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ പേരക്കുട്ടിയെ നൽകണമെന്നാണ് മാതാപിതാക്കളുടെ ഡിമാൻഡ്. അല്ലെങ്കിൽ 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പിതാവ് എസ് ആർ പ്രസാദും ഭാര്യയുമാണ് കോടതിയെ സമീപിച്ചത്.

മകന്റെ പഠനത്തിനും വീടിന്റെ നിർമാണത്തിനുമായി തങ്ങൾ ഒരുപാട് പണം നിക്ഷേപിച്ചു. ഇപ്പോൾ സാമ്പത്തികമായി തകർന്നിരിക്കുകയാണ്. പേരക്കു‌ട്ടി ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് 2016ൽ മകനെ വിവാഹം കഴിപ്പിച്ചത്. കുട്ടി ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും പ്രശ്നമില്ല, ഞങ്ങൾക്ക് ഒരു പേരക്കുട്ടിയെ ആണ് വേണ്ടത്. പരാതിക്കാരനായ എസ് ആർ പ്രസാദ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

കൈയ്യിലുള്ള പണം മുഴുവൻ ഉപയോഗിച്ചാണ് ‌മകനെ പഠിപ്പിച്ചത്. ഭവന നിര്‍മാണത്തിനായി ബാങ്കിൽ നിന്ന് വായ്പ എടുത്തു. ഇപ്പോൾ സാമ്പത്തികമായും വ്യക്തിപരമായും ഞങ്ങൾ തകർന്നു. അതിനാൽ മകനും മകളും ചേർന്ന് ഒരു പേരക്കുട്ടിയെ തങ്ങൾക്ക് നൽകുക, അതിന് സാധിക്കുന്നില്ലെങ്കിൽ 2.5 കോടി വീതം മകനും മരുമകളും തരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :