ലക്‌നൗ|
Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (17:27 IST)
തന്റെ ചിത്രം പോലീസ് സ്‌റ്റേഷനുകളില്‍ ഫ്രെയിം ചെയ്ത് വെക്കണമെന്ന് ഉത്തര്‍ പ്രദേശ് പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത് വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ഡിജിപി എ.കെ.ജയ്നാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി
പോലീസ് വേഷത്തിലുള്ള ഔദ്യോഗിക ചിത്രം ലക്‌നൗവിലെ ഒരു സ്റ്റുഡിയോയില്‍ നിന്നു വേണം വാങ്ങാനെന്നാണ് ഡിജിപിയുടെ അസിസ്റ്റന്റായ ബി ജി ജോഗ്ദാന്ത നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്.
നിര്‍ദ്ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനായ നൂതന്‍ താക്കൂര്‍ എന്ന ആള്‍ പോലീസ് മേധാവിക്ക് കത്തയച്ചിരിക്കുകയാണ്. ഡി ജി പിയുടെ നടപടിയ്ക്കെതിരെ വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ എന്നാല്‍ ഇത് പുതിയ സംഭവമല്ലെന്നാണ് ഡിജിപിയുടെ നിലപാട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.