പി വി സാമി സ്മാരക അവാർഡ് മമ്മൂട്ടിക്ക്

Last Modified വെള്ളി, 30 ഓഗസ്റ്റ് 2019 (10:53 IST)
സ്വാതന്ത്ര്യസമരസേനാനിയും വ്യവസായപ്രമുഖനുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പി.വി.സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് നടന്‍ മമ്മൂട്ടിയ്ക്ക്.

എം.പി. വീരേന്ദ്രകുമാര്‍ എം.പി., ഡോ. സി.കെ. രാമചന്ദ്രന്‍, സത്യന്‍ അന്തിക്കാട് എന്നിവരടങ്ങിയ ജൂറിയാണ് 2019ലെ പുരസ്‌കാരത്തിന് മമ്മൂട്ടിയെ തിരഞ്ഞെടുത്തത്. മൂന്നുതവണ മികച്ചനടനുള്ള ദേശീയപുരസ്‌കാരം ലഭിച്ചിട്ടുള്ള മമ്മൂട്ടിക്ക് 1998ല്‍ പദ്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

മലയാളം കമ്മ്യുണിക്കേഷന്‍സ് ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടി, പെയിന്‍ ആന്റ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി രക്ഷാധികാരി, ബാലഭിക്ഷാടനം അവസാനിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ട്രീറ്റ് ഇന്ത്യ മൂവ്മന്റ് എന്ന ജീവകാരുണ്യപദ്ധതിയുടെ അംബാസഡര് തുടങ്ങി ഒട്ടേറെ സേവന പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :