ഇന്ത്യയിൽ 28 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

വെബ്‌ദുനിയ ലേഖകൻ| Last Updated: ബുധന്‍, 4 മാര്‍ച്ച് 2020 (14:57 IST)
രാജ്യത്ത് ആകെ 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ. ഐടിബിപി ക്യാംപിൽ നിരീക്ഷണത്തിലുള്ള 21 അംഗ ഇറ്റാലിയൻ ടൂറിസ്റ്റ് സംഘത്തിലെ 16 പേർക്കും ഇവർക്കൊപ്പമുണ്ടായിരുന്ന ഇന്ത്യക്കാരനും രോഗം സ്ഥിരീകരിച്ചതോടെയാണ് വൈറസ് ബാധിതരുടെ എണ്ണം വർധിച്ചത്. ഇവർക്ക് പുറമെ ആഗ്രയിൽ 6 പേർക്കും, ഡൽഹി തെലങ്കാന എന്നിവിടങ്ങളിൽ ഓരോരുത്തർക്കും കേരളത്തിൽ മൂന്ന് പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കേരളത്തിലാണ് രാജ്യത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. എന്നാൽ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. ഇറ്റാലിയ ടൂറിസ്റ്റുകളുടെ ശ്രവ സാമ്പിളുകൾ എയിംസിൽ പരിശോധന നടത്തിയതോടെ കോവിഡ് പോസിറ്റീവ് ആണ് ന്ന്എൻ കണ്ടെത്തിയിരുന്നു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമുള്ള അന്തിമ ഫലവും പോസിറ്റീവ് ആയിരുന്നു.

ടൂറിസ്റ്റ് സംഘത്തിലെ ആറുപേരും ഇവരുടെ മൂന്ന് ടൂർ ഓപ്പറേറ്റാർമാരും, നിരീക്ഷണത്തിലാണ്. വൈറസ് ബാധ സ്ഥിരീകരിച്ചവമായി ഇടപഴകിയവരെയും കുടുംബാംഗങ്ങളെയും ക്വറന്റൈൻ ചെയ്തിട്ടുണ്ട്, വൈറസ് അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുത് എന്നും കഴിവതും വിദേശ യാത്രകൾ ഒഴിവാക്കണം എന്നും നിർദേശം നൽകിയിട്ടുണ്ട് .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :