രാജ്യത്ത് തൊഴിലില്ലായ്‌മനിരക്ക് 7.78 ശതമാനം, കൊറോണ ഭീഷണിയായേക്കുമെന്ന് സൂചന

ആഭിറാം മനോഹർ| Last Modified ചൊവ്വ, 3 മാര്‍ച്ച് 2020 (09:36 IST)
രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് ഫെബ്രുവരിയിൽ 7.78ശതമാനമായി ഉയർന്നതായി കണക്കുകൾ. നാലുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജനുവരിയിൽ ഇത് 7.16 ശതമാനമായിരുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മോണിറ്ററിങ്ങ് ഇന്ത്യൻ എക്കോണമി(സി എം ഐ ഇ) എന്ന സ്ഥാപനത്തിന്റേതാണ് കണക്കുകൾ.

2019ലെ അവസാന മൂന്നുമാസക്കാലം ഇന്ത്യയുടെ കഴിഞ്ഞ ആറുവർഷത്തെ ഏറ്റവും മന്ദഗതിയിലായിരുന്നു. കൊറോണവൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ അത് ഇനിയും താഴോട്ട് പോകാനാണ് സാധ്യത. ജനുവരിയിൽ 5.97 ശതമാനമായിരുന്ന തൊഴിലില്ലായ്‌മ നിരക്ക് ഫെബ്രുവരിയിൽ 7.37 ശതമാനമായി ഉയർന്നിരുന്നു.എന്നാൽ നഗരങ്ങളിലെ തൊഴിലില്ലായ്‌മ നിരക്ക് 9.7ശതമാനത്തിൽ നിന്നും 8.65 ശതമാനമായി കുറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :