സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി; അനുബന്ധ ബാങ്കുകൾ ലയിപ്പിക്കുന്നതോടെ ലോകത്തിലെ വലിയ ബാങ്കുകളിലൊന്നായി എസ് ബി ഐ മാറും

ലോകത്തിലെ പത്തു മുന്‍നിര ബാങ്കുകളിൽ ഒന്നായി മാറുവാൻ എസ് ബി ഐക്ക് കഴിയും

  എസ് ബി ഐ , എസ് ബി ടി , കേന്ദ്രസര്‍ക്കാര്‍ , ബാങ്കുകളുടെ ലയനം , ബാങ്ക്
ന്യൂഡൽഹി| joys| Last Updated: ബുധന്‍, 15 ജൂണ്‍ 2016 (16:24 IST)
അനുബന്ധ ബാങ്കുകളെ എസ് ബി ഐയിൽ ലയിക്കുന്നതിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഇതിനു കേന്ദ്രമന്ത്രിസഭ തത്വത്തിൽ അംഗീകാരം നല്കി. ഇതോടെ, എസ് ബി ടി ഉള്‍പ്പെടെയുള്ള അഞ്ചു അസോസിയേറ്റ് ബാങ്കുകൾ എസ് ബി ഐയിൽ ലയിക്കും.

ലയനം പൂർത്തിയാകുന്നതോടെ ലോകത്തിലെ പത്തു മുന്‍നിര ബാങ്കുകളിൽ ഒന്നായി മാറുവാൻ എസ് ബി ഐക്ക് കഴിയും. അനുബന്ധ ബാങ്കുകൾ എസ് ബി ഐയിൽ ലയിപ്പിക്കുന്നതും ഇതേ ലക്ഷ്യം മുന്നില് കണ്ടു കൊണ്ടാണു. ലയനത്തോടെ എസ് ബി ഐയുടെ ബാലന്സ് ഷീറ്റിന്റെ സൈസ് 37 ലക്ഷം കോടി രൂപയാകും. നിലവില ഇത് 28 ലക്ഷം കോടി രൂപയാണു.

എന്നാൽ, ലയനത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവാൻകൂർ ഉള്‍പ്പെടെയുള്ള അനുബന്ധ ബാങ്കുകളിലെ ജീവനക്കാർ ആാശങ്കയോടെയാണു കാണുന്നത്. മാതൃ ബാങ്കിൽ ലയിക്കുന്നത് പലരുടെയും സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയില്‍
മങ്ങലേല്‍പ്പിക്കും. എന്നതാണു ജീവനക്കാരുടെ
പ്രധാന ആശങ്ക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :