ന്യൂഡല്‍ഹി|
സജിത്ത്|
Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (11:23 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ രണ്ടുപേരെ അഞ്ചുപേരടങ്ങുന്ന യുവാക്കളുടെ സംഘം കൂട്ടമാനഭംഗത്തിനിരയാക്കി. ഔട്ടർ ഡൽഹിയിലെ അമൻ വിഹാറിലാണ് പുരുഷ സുഹൃത്തുക്കളുടെ മുന്നിൽവച്ച് കൂട്ടമാനഭംഗം ചെയ്തത്
ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ക്ക് സന്ദര്‍ശിക്കാനത്തെിയതായിരുന്നു പതിനെട്ടും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികള്‍. യുവാക്കളെ മർദിച്ച് അവശരാക്കിയതിനുശേഷമായിരുന്നു പീഡനം നടത്തിയത്. സംഭവശേഷം പെണ്‍കുട്ടികള്‍ ബോധരഹിതരായി. ആ സമയം യുവാക്കള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
തുടര്‍ന്ന് ഇവരുടെ ആണ്‍സുഹൃത്തുക്കള്‍തന്നെയാണ് പട്രോളിങ്ങിനെത്തിയ പൊലീസുകാരോട് വിവരം അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. അഞ്ചാമനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.