ബംഗളൂരു|
Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (08:31 IST)
കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടക ആഹ്വാനം ചെയ്ത റെയില്‍ ബന്ദ് ഇന്ന്. ബന്ദിന്റെ ഭാഗമായി ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവണ്ടികള്‍ തടയുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കന്നഡ സംഘടനകള്‍ ആണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് റെയില്‍ ബന്ദ്. ബന്ദ് സമാധാനപരമായിരിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനു വേണ്ടിയാണ് റെയില്‍ ബന്ദ്. റോഡ് ഗതാഗതത്തെ പ്രതിഷേധം ബാധിക്കാന്‍ ഇടയില്ല.