തൃണമുല്‍ മടുത്തു; ദിനേശ് ത്രിവേദി ബിജെപിയിലേക്ക് !

 ദിനേശ് ത്രിവേദി , തൃണമുല്‍ കോണ്‍ഗ്രസ് , ബിജെപി , നരേന്ദ്ര മോഡി
ന്യുഡല്‍ഹി| jibin| Last Updated: ചൊവ്വ, 20 ജനുവരി 2015 (14:41 IST)
തൃണമുല്‍ കോണ്‍ഗ്രസ് നേതാവും രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയുമായിരുന്ന ദിനേശ് ത്രിവേദി ബിജെപിയിലേക്ക് ചേക്കേറിയതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയില്‍ അസംതൃപ്തനായതിലാണ് പാര്‍ട്ടി വിടുന്നതെന്നാണ് സൂചന. അതേസമയം റിപ്പോര്‍ട്ട് ത്രിവേദി സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ ദിനേശ് ത്രിവേദി അസംതൃപ്തന്‍ ആണെന്നും. പാര്‍ട്ടിയില്‍ മമത ബാനര്‍ജിയുടെ മേധാവിത്വമാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് പുറത്ത് വരുന്ന സാഹചര്യത്തിലാണ് മുന്‍ റെയില്‍വേ മന്ത്രി ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് ദിനേശ് ത്രിവേദി രംഗത്ത് എത്തുകയും ചെയ്തു.1990 മുതല്‍ മോഡിയെ തനിക്ക് അടുത്ത് അറിയാമെന്നും, ദൗത്യവും വീക്ഷണവുമുള്ള നേതാവാണ് മോഡിയെന്നും. അദ്ദേഹവുമായുള്ള അടുപ്പം പുതിയ കാര്യമല്ലെന്നും ത്രിവേദി പറഞ്ഞിരുന്നു. ബിജെപിയിലേക്ക് പോയാല്‍ അദ്ദേഹത്തിന് എംപി സ്ഥാനം രാജിവയ്ക്കേണ്ടിവരും. ബാറക്ക്പോറില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :