കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി

നരേന്ദ്രമോദി സര്‍ക്കാരിന് വീണ്ടും തിരിച്ചടി നല്‍കി സുപ്രീംകോടതി.

newdelhi, narendra modi, congress, supreme court, arunachal, BJP ന്യൂഡല്‍ഹി, നരേന്ദ്രമോദി, കോണ്‍ഗ്രസ്, സുപ്രീംകോടതി, അരുണാചല്‍, ബി ജെ പി
ന്യൂഡല്‍ഹി| സജിത്ത്| Last Modified ബുധന്‍, 13 ജൂലൈ 2016 (11:28 IST)
നരേന്ദ്രമോദി സര്‍ക്കാരിന് വീണ്ടും തിരിച്ചടി നല്‍കി സുപ്രീംകോടതി. അരുണാചലില്‍ രാഷ്‌ട്രപതി ഭരണത്തിലൂടെ അസാധുവാക്കിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനഃസ്ഥാപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. കാലിഖോ പുളിന്‍റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കൂടാതെ അരുണാചലില്‍ നിയമസഭാ സമ്മേളനം വിളിച്ച ഗവര്‍ണറുടെ നടപടി തെറ്റാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

പുറത്താക്കപ്പെട്ട മുഖ്യമന്ത്രി നബാംതൂക്കി സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഇത്തരത്തിലുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്നും ചരിത്രപരമായ വിധിയാണെന്നും മുൻ മുഖ്യമന്ത്രി നബാംതൂക്കി പ്രതികരിച്ചു. ജസ്റ്റിസ് എ എസ് കഹാര്‍ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അരുണാചല്‍ പ്രദേശ് വിഷയത്തില്‍ വിധി പുറപ്പെടുവിച്ചത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അസാധാരണമായ ഒരു വിധിയായാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധിന്യായത്തെ നിയമവിദഗ്ദ്ധര്‍ വിലയിരുത്തിയത്. കഴിഞ്ഞ ഫെബ്രുവരി 25നായിരുന്നു കലിഖോ പുല്‍ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടി അധികാരമേറ്റത്. സുപ്രീംകോടതിയുടെ ഈ വിധി ബി ജെ പിയ്ക്കും കേന്ദ്രസര്‍ക്കാരിനും കനത്ത തിരിച്ചടിയായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി നബാം തൂക്കിക്കെതിരെ എംഎല്‍എമാര്‍ നടത്തിയ നിരന്തര പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ജനുവരി 26 മുതല്‍ നിലവിലുണ്ടായിരുന്ന സര്‍ക്കാരിനെ പിരിച്ചുവിട്ട് ഗവര്‍ണ്ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. ഗവര്‍ണ്ണറായിരുന്ന ജെപി രാജ്‌ക്കോയയിരുന്നു സര്‍ക്കാരിനെ പിരിച്ചു വിട്ട് ഗവര്‍ണ്ണര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :