ഹൈദരാബാദ്|
Last Updated:
ബുധന്‍, 6 ഫെബ്രുവരി 2019 (13:38 IST)
തെലുങ്കു സീരിയല്‍ താരം നാഗ ജാന്‍സി (21) ജീവനൊടുക്കി. ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വസതിയിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഫ്ലാറ്റില്‍ എത്തിയ സഹോദരന്‍ ദുര്‍ഗാ പ്രസാദ് ഏറെ നേരം വിളിച്ചിട്ടും ജാന്‍സി വാതില്‍ തുറന്നില്ല. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ ജാന്‍സിയെ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പും മൊബൈല്‍ ഫോണും പൊലീസ് കണ്ടെത്തി.
പ്രണയ പരാജയമാണ് ജാന്‍സിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അടുത്ത ബന്ധത്തിലുള്ള യുവാവുമായി നടി പ്രണയത്തിലായിരുന്നു. ഈ അടുപ്പം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതേ ചൊല്ലി കുടുംബത്തില്‍ വഴക്ക് പതിവായിരുന്നു.
കഴിഞ്ഞ ആറ് മാസമായി ഒരു യുവാവുമായി ജാന്‍സിക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇയാളുമായി ചാറ്റ് ചെയ്‌തിരുന്നുവെന്നും കണ്ടെത്തി. താരത്തിന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡും ചാറ്റുമെല്ലാം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.