ബംഗളൂരു|
jibin|
Last Modified ശനി, 30 മെയ് 2015 (17:37 IST)
അനധികൃത സ്വത്തു സമ്പാദന കേസിൽ കുറ്റവിമുക്തയായ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ എത്രയും വേഗം അപ്പീൽ നൽകുമെന്ന്
കർണാടക നിയമ മന്ത്രി ടിബി ജയചന്ദ്ര. കാര്യങ്ങളിൽ കൃത്യമായ വ്യക്തത വരുത്താൻ സമയം ആവശ്യമായിരുന്നു. മൂന്നു നാലു ദിവസത്തിനുള്ളിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ തീരുമാനമാകും. ചില കാര്യങ്ങളിൽ അവ്യക്തതയുണ്ടായിരുന്നു. ഇക്കാര്യങ്ങൾ അഡ്വക്കേറ്റ് ജനറലുമായി സംസാരിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിയുന്നതും വേഗത്തിൽ ജയലളിതയ്ക്കെതിരെ അവസാന നടപടിയെടുക്കും. 90 ദിവസമാണ് അപ്പീൽ നൽകുന്നതിനുള്ളത്. ഇപ്പോൾ 15-20 ദിവസം കഴിഞ്ഞു. നിയമ വകുപ്പ് കാര്യങ്ങൾ നന്നായി പഠിക്കുമെന്നും അതിനു ശേഷം നടപടിയുമായി മുന്നോട്ടു പോകും. സ്വത്തു സംബന്ധിച്ച് കോടതിയിൽ തെറ്റായ കാര്യമാണ് ജയയുടെ അഭിഭാഷകർ ബോധിപ്പിച്ചതെന്നും എത്രയും വേഗം അപ്പീൽ നൽകണമെന്നുമാണ് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിനെ അറിയിച്ചത്. മറ്റു നിരവധി കാര്യങ്ങളും കേസുമായി ബന്ധപ്പെട്ട് അദ്ദേഹം കത്തിലൂടെ പറയുന്നുണ്ടെന്നും ടിബി ജയചന്ദ്ര വ്യക്തമാക്കി.