ജയലളിത കേസ്; അപ്പീല്‍ പോകുന്നതിനെതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം

ബംഗളൂരു| VISHNU N L| Last Modified തിങ്കള്‍, 25 മെയ് 2015 (18:44 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകരുതെന്ന് കർണാടക കോൺഗ്രസ് സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിയമ, മനുഷ്യാവകാശ വകുപ്പിന്റെ ചെയർമാനായ സി.എം. ധനഞ്ജയ്‌യാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജയലളിതയുടെ കേസിൽ വിധി എന്തായാലും കർണാടകയ്ക്ക് താൽപര്യമില്ലെന്ന് നേരത്തെ സംസ്ഥാനം സത്യവാങ്മൂലം നൽകിയിരുന്നതാണ്. ഇനി കർണാടക അപ്പീൽ നൽകിയാൽ അത് വിഷയത്തിൽ സംസ്ഥാനത്തിന് താൽപര്യമുണ്ടെന്നു കാണിക്കുമെന്നും അത് കോടതി അലക്ഷ്യമാകുമെന്നും ധനഞ്ജയ പറഞ്ഞു. അതിനാൽത്തന്നെ സംസ്ഥാന ഗവൺമെന്റ് അപ്പീൽ നൽകുന്നത് നല്ലതല്ലെന്നാണ് തന്റെ അഭിപ്രായമെന്ന് വ്യക്തമാക്കിയ അദ്ദേഹം വേണ്ട രീതിയിൽ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യക്തമാക്കി. മേയ് 11ന് ജയലളിതയ്ക്കും മറ്റ് മൂന്ന് പേർക്കും കർണാടക ഹൈക്കോടതി ക്ലീൻ ചിറ്റ് നൽകിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :