മരണശേഷം ശരീരം ദാനം ചെയ്യാൻ തയ്യാറാണ്, സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കണമെന്ന് ആനന്ദി‌ബെൻ പട്ടേൽ

മരണശേഷം തന്റെ ശരീരം ദാനം ചെയ്യാന്‍ തയ്യാറാണെന്ന് ആനന്ദിബെന്‍ പട്ടേല്‍

സൂറത്ത്| aparna shaji| Last Modified വെള്ളി, 5 ഓഗസ്റ്റ് 2016 (14:51 IST)
സമൂഹത്തിന്റെ നല്ലതിനായി നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യാൻ എല്ലാവരും തയ്യാറാകണമെന്ന് മുൻ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി‌ബെൻ പട്ടേൽ. മരണശേഷം തന്റെ ശരീരം ദാനം ചെയ്യാൻ താൻ തയ്യാറാണെന്നും അവർ അറിയിച്ചു. ഗുജറാത്തിലെ എന്‍ജിഒ സംഘടിപ്പിച്ച അവയവ ദാനം നടത്തിയവരുടെയും ഡോക്ടര്‍മാരുടെയും കുടുംബ സംഗമത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.

അവയവദാനത്തിനായി നിരവധി പേർ ഇപ്പോ‌‌ൾ മുന്നോട്ട് വരുന്നുണ്ട്. ഇത് അഭിനന്ദാർഹമായ കാര്യമാണ്. നിരവധി ഡോക്ടര്‍മാര്‍ അവയവ ദാന പ്രവര്‍ത്തനങ്ങളും അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുമായി മുന്നോട്ട് വരുന്നുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രസംസനീയമാണെന്നും അവര്‍ പറഞ്ഞു.

പ്രായമായതിനാൽ താൻ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെക്കുകയാണെന്ന് അവർ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. പ്രധാനമന്ത്രി പദമേറ്റെടുക്കാൻ നരേന്ദ്ര മോദി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നായിരുന്നു ആനന്ദിബെൻ പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രി ആയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :