ഗുജറാത്ത് മുഖ്യമന്ത്രി തീരുമാനം ഇന്ന്; നിതിന്‍ പട്ടേലിന് പ്രാമുഖ്യം

ഗുജറാത്ത് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്; നിയമസഭാ യോഗം ഇന്ന് ചേരും, നിതിന്‍ പട്ടേലിന് പ്രാമുഖ്യം

അഹ്മദാബാദ്| priyanka| Last Modified വെള്ളി, 5 ഓഗസ്റ്റ് 2016 (09:31 IST)
ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് അഹമ്മദാബാദില്‍ ചേരും. വ്യാഴാഴ്ച നഗരത്തിലത്തെിയ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വസതിയില്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഗുജറാത്തില്‍ പാര്‍ട്ടിയുടെ ചുമതലയുള്ള ദിനേഷ് ശര്‍മ, ട്രഷറര്‍ സുരേന്ദ്ര പട്ടേല്‍ എന്നിവരും അമിത് ഷായുമായി പ്രത്യേകം ചര്‍ച്ച നടത്തി. ആനന്ദി ബെന്‍ പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തേണ്ട സാഹചര്യമുണ്ടായത്.

വെള്ളിയാഴ്ച ചേരുന്ന പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തില്‍
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് ദിനേഷ് ശര്‍മ വാര്‍ത്താലേഖകരോട് പറഞ്ഞു. മന്ത്രിസഭയിലെ രണ്ടാമനായി കരുതുന്ന ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍, കേന്ദ്രമന്ത്രി പുരുഷോത്തം രുപാല, നിയമസഭാ സ്പീക്കറും ആദിവാസി നേതാവുമായ ഗണപത് വാസവ എന്നിവരാണ് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. നിതിന്‍ പട്ടേലിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്.

പട്ടേല്‍ സമുദായ അംഗവും കേന്ദ്രമന്ത്രിയുമായ പുരുഷോത്തം റുപാലയുടെ പേരും നേതൃത്വത്തിന്റെ സജീവ പരിഗണയില്‍ ആണ്. ആര്‍എസ്എസ് നേതൃത്വത്തിന്റെ താത്പര്യം സംസ്ഥാന ബിജെപി അധ്യക്ഷന്‍ വിജയ് റുപാനിയിലാണ്. എന്നാല്‍ പട്ടേല് സമുദായ അംഗമല്ലാത്തത് രൂപാനിക്ക് തിരിച്ചടി ആയേക്കും. ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ആകും എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം ഇന്നലെ വെങ്കയ്യനായിഡു അറിയിച്ചിരുന്നു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :