എസ്‌സി, എസ്‌ടി നിയമഭേദഗതി സുപ്രീം കോടതി ശരിവെച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ഫെബ്രുവരി 2020 (14:58 IST)
എസ്‌ സി, എസ്‌ ടി നിയമത്തിൽ കേന്ദ്ര കൊണ്ടുവന്ന നിയമഭേദഗതി സുപ്രീംകോടതി ശരിവെച്ചു. പട്ടിക വിഭാഗക്കാരോടുള്ള അതിക്രമം തടയുന്നതിനായി നിലവിലുള്ള നിയമത്തെ ദുർബലമാക്കിയെന്ന് ആരോപണമുയർന്ന സുപ്രീം കോടതി വിധിയെ തുടർന്നാണ് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചാണ് ഈ നിയമഭേദഗതി ശരിവെച്ചത്.

പട്ടികജാതി,പട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമുള്ള പരാതിയിൽ പരാതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രാഥമികാന്വേഷണം കൂടാതെ ഉടനടി അറസ്റ്റു ചെയ്യരുതെന്ന് 2018 മാർച്ച് 20ന് സുപ്രീം കോടതി വിധി പ്രസ്ഥാവം പുറപ്പെടിച്ചിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന അവസ്ഥയുണ്ടാകരുതെന്നും സുപ്രീം കോടതി പറഞ്ഞു.

എന്നാൽ ഇതിനെതിരെ വ്യാപകപ്രക്ഷോഭങ്ങൾ ഉയർന്നതോടെയാണ് സർക്കാർ ഭേദഗതി കൊണ്ടുവന്നത്. ഈ ഭേദഗതിക്കാണ് സുപ്രീം കോടതി ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. പുതിയ ഭേദഗതി പ്രകാരം എസ്‌ സി, എസ്‌ ടി വിഭാഗക്കാർക്കെതിരായ അതിക്രമങ്ങളിൽ കേസെടുക്കുന്നതിന് പ്രാഥമിക അന്വേഷണം ആവശ്യമില്ല. ഇതിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതിയും ആവശ്യമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :