പാക്ക് അധിനിവേശ കശ്മീരിലെ ഭീകരവാദ വിഭാഗം കമാൻഡറായ ജയ്ഷെ മുഹമ്മദ് ഭീകരൻ കശ്മീരിൽ പിടിയിൽ

ജയ്ഷെ മുഹമ്മദ് ഭീകരനെന്ന് സംശയിക്കുന്നയാളെ ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്ന് പിടികൂടി.

ശ്രീനഗർ, ജയ്ഷെ മുഹമ്മദ്, പൊലീസ്, ജമ്മു കശ്മീര്‍ sreenagar, jaishe muhammed, police, jammu kashmir
ശ്രീനഗർ| സജിത്ത്| Last Modified ഞായര്‍, 15 മെയ് 2016 (11:43 IST)
ജയ്ഷെ മുഹമ്മദ് ഭീകരനെന്ന് സംശയിക്കുന്നയാളെ ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്ന് പിടികൂടി.
വെള്ളിയാഴ്ച ബാരാമുള്ളയിലെ ഹജിബാലിൽനിന്നായിരുന്നു ഇയാളെ പിടികൂടിയത്. ഇയാളിൽനിന്ന് എകെ47 റൈഫിൾ, ആധാർ കാർഡ്, നാലു ഗ്രനേഡുകൾ, വയർലെസ് സെറ്റ് തുടങ്ങിയവ കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു.

നാല്പാത്തിയാ‍റ് രാഷ്ട്രീയ റൈഫിൾസിന്റെയും സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെയും സംയുക്ത നീക്കത്തിലൂടെയാണ് പാക്ക് അധിനിവേശ കശ്മീരിലെ ഭീകരവാദ വിഭാഗം കമാൻഡറായ അബ്ദുൽ റഹ്മാൻ എന്ന ഭീകരനെ പിടികൂടിയത്. ഇയാൾ എങ്ങിനെയാണ് ആധാർ കാർഡ് സംഘടിപ്പിച്ചതെന്ന് വ്യക്തമല്ല. ആധാർ കാർഡ് കപ്യൂട്ടർ നിർമിതമാണ്. വ്യാജമാണോയെന്നും അതോ യഥാർഥമായത് ആണോയെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പാക്കിസ്ഥാനിലെ ബാലക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ ക്യാംപിലാണ് റഹ്മാൻ പരിശീലനം നടത്തിയതെന്നും പൊലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഷാഹിർ അഹമ്മദ് ഖാൻ എന്ന പേരാണ് ഇയാളിൽനിന്ന് പിടിച്ചെടുത്ത ആധാർ കാർഡിലുള്ളത്. പിതാവിന്റെ പേരായി നൽകിയിക്കുന്നത് ഗുലാം റസൂൽ ഖാൻ എന്നാണ്. ബാരാമുള്ളയിലെ ജയ്ഷെ മുഹമ്മദിന്റെ അടിത്തറ വർധിപ്പിക്കുന്നതിനുള്ള കഠിന ശ്രമത്തിലായിരുന്നു റഹ്മാൻ. കൂടാതെ യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളും ഇയാള്‍ നടത്തിവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ...

രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതിന്റെ മനോവിഷമം: തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു
തൊടുപുഴയില്‍ ഒന്‍പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു. കാഞ്ചിയാറില്‍ പതിനാലുകാരനായ ...

കെവൈസി അപ്ഡേറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ ...

കെവൈസി അപ്ഡേറ്റുകളുടെ പേരില്‍ ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്നത് നിര്‍ത്തുക: ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ്!
ഉപഭോക്താക്കളോട് KYC രേഖകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് നിര്‍ത്തണമെന്ന് ...

എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കും; മേപ്പാടി ...

എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കും; മേപ്പാടി ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം
തുക ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല ...

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം: ജില്ലാതല യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും
ഏപ്രില്‍ 21ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ...

സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇന്ന് മഴ തകര്‍ക്കും; യെല്ലോ ...

സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇന്ന് മഴ തകര്‍ക്കും; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഈ ജില്ലകളില്‍ ഇന്ന് മഴ തകര്‍ക്കും. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ ...