റിയോ ഒളിംപിക്സ്: ഇന്ത്യൻ ഹോക്കി ടീമിനെ ശ്രീജേഷ് നയിക്കും

റിയോ ഒളിംമ്പികിസിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം ശ്രീജേഷാണ് ക്യാപ്റ്റൻ. ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ശ്രീജേഷിനെ തുണച്ചത്. സർദാർ സിംഗിനെ മറികടന്നാണ് ശ്രീജേഷിനെ ഹോക്കി ഇന്ത്യ നായകനാക്കിയത്. ജൂണ്‍ 10ന് തുടങ്ങുന്ന ടൂര്‍ണ

aparna shaji| Last Modified ചൊവ്വ, 12 ജൂലൈ 2016 (14:03 IST)
റിയോ ഒളിംമ്പികിസിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം ശ്രീജേഷാണ് ക്യാപ്റ്റൻ. ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ശ്രീജേഷിനെ തുണച്ചത്. സർദാർ സിംഗിനെ മറികടന്നാണ് ശ്രീജേഷിനെ ഹോക്കി ഇന്ത്യ നായകനാക്കിയത്. ജൂണ്‍ 10ന് തുടങ്ങുന്ന ടൂര്‍ണമെന്റ് 17ന് അവസാനിക്കും.

സുനിൽ വാത്മീകി, ഹർമൻ പ്രീത് സിംഗ്, സർദാർ സിംഗ്, എസ്‌വി സുനിൽ, ഉത്തപ്പ സനുവന്ദ, മൻപ്രീത് സിംഗ്, രമൺ ദീപ് സിംഗ്, ആകാശ്ദീപ് സിംഗ്, ചിംങാന സിംഗ്, ഡാനിഷ്, നികിൻ തിമ്മയ്യ എന്നിവരാണ് മറ്റു ടീം അംഗങ്ങൾ.

ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, ബെല്‍ജിയം, ജര്‍മ്മനി, ബ്രിട്ടന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ജൂണ്‍ പത്തിന് ജര്‍മ്മനിക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 2006 മുതല്‍ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാണ് ശ്രീജേഷ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :