സോമനാഥ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് വിലക്ക്

ന്യൂഡൽഹി| VISHNU N L| Last Modified വെള്ളി, 5 ജൂണ്‍ 2015 (16:43 IST)
ഹൈന്ദവരുടെ പ്രധാനപ്പെട്ട 12 ശിവക്ഷേത്രങ്ങളില്‍ ഒന്നായ സോമനാഥ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നതിന് വിലക്ക് വന്നതായി റിപ്പോര്‍ട്ടുകള്‍. അഹിന്ദുക്കൾക്ക് ക്ഷേത്രം സന്ദർശിക്കാൻ ഇനി മുതൽ ക്ഷേത്രം ട്രസ്റ്റിൽ നിന്നും പ്രത്യേക അനുവാദം വാങ്ങണമെന്നും എന്തിനാണ് ക്ഷേത്രം സന്ദർശിക്കുന്നതെന്നതിനു വ്യക്തമായ മറുപടി നൽകണമെന്നുമാണ് അധികൃതരുടെ നിർദേശം. ഇക്കാര്യം ചൂണ്ടിക്കാറ്റി ക്ഷേത്രത്തിനു മുന്നില്‍ പ്രത്യേക നോട്ടീസ് അധികൃതര്‍ പതിച്ചിട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്നും തെക്കേ ഇന്ത്യയിലെ ഒട്ടേറെ ക്ഷേത്രങ്ങളിൽ ഇതേ വ്യവസ്ഥയുണ്ടെന്നുമാണ് ക്ഷേത്രഭാരവാഹികളുടെ വിശദീകരണം. അതേസമയം സോമനാഥ് ക്ഷേത്രത്തിൽ അഹിന്ദുക്കൾ പ്രവേശിക്കരുതെന്ന തീരുമാനം മതഭ്രാന്തെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ഹൈന്ദവ വിശ്വാസത്തിൽ ഉണ്ടായിരുന്ന സഹിഷ്ണുതയും വിശാല മനസ്കതയുമാണ് ഇതിലൂടെ നഷ്ടമാകുന്നത്. ഹൈന്ദവ പണ്ഡിതന്‍മാർ സോമനാഥ് ക്ഷേത്ര ട്രസ്റ്റ് എടുത്ത തീരുമാനം ശരിയാണോ എന്നു വിലയിരുത്തണം, തിവാരി വ്യക്തമാക്കി.

പതിനൊന്നാം നൂറ്റാണ്ടിലെ സോളങ്കി രാജവംശവും പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. സമ്പത്തുകൊണ്ട് ലോകപ്രസിദ്ധി നേടിയ ക്ഷേത്രത്തിനു നേരെ നിരവധി തവണ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അന്ന് നിത്യവും ഗംഗയിൽ നിന്നു അഭിഷേകജലവും കാശ്മീരിൽ നിന്നും പൂജാപുഷ്പങ്ങളും എത്തിയിരുന്നു. 10000 ഗ്രാമങ്ങൾ ക്ഷേത്രത്തിന്റെ സ്വത്തായിരുന്നു. പൂജയ്ക്ക് 1000ൽ അധികം ബ്രാഹ്മണർ, തീർത്ഥാടകർക്ക് ക്ഷൗരത്തിനു 300 ക്ഷുരകർ, രത്നങ്ങൾ പതിച്ച വിളക്കുകൾ, 200മന്ന് സ്വർണ്ണത്തിൽ തീർത്ത ചങ്ങല, 56 രത്നാങ്കിത സ്തൂപങ്ങൾ - ഇതായിരുന്നു അന്നത്തെ സോമനാഥ ക്ഷേത്രത്തിന്റെ നില.

1025ൽ മ് ഗസ്നി ക്ഷേത്രം ആക്രമിച്ച് കൊള്ളയടിച്ചു. ഭീമ-ഭോജ രാജാക്കന്മാർ ക്ഷേത്രം വീണ്ടുമുയർത്തി. 1300ൽ അലാവുദ്ദീൻ ഖിൽജിയുടെ സേനാനായകൻ ആലഫ്ഖാൻ വീണ്ടും തകർത്തപ്പോൾ ചൂഢാസനവംശത്തിലെ മഹിപാലൻ വീണ്ടുമുയർത്തി. 1390ൽ മുസഫ്ർ ഷാ 1, 1490ൽ മുഹമ്മദ് ബേഗാറ, 1530ൽ മുസഫ്ർ 2, 1701ൽ ഔറഗസേബ് എന്നിങ്ങനെ പലതവണ തകർക്കപ്പെട്ടേങ്കിലും ഓരോതവണയും ക്ഷേത്രം ഉയർത്തെഴുന്നേറ്റു. 1783ൽ റാണി അഹല്യ ഒരു പുതിയ ക്ഷേത്രം നിർമിച്ചു. 1951 ല്‍ പുതുക്കിപ്പണിഞ്ഞ ക്ഷേത്രമാണ് ഇന്നിപ്പോള്‍ നിലവിലുള്ളത്. നാലുദിവസം നീണ്ടു നില്‍ക്കുന്ന കാര്‍ത്തിക പൗര്‍ണമി ഉത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, ...

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍
കഴിഞ്ഞദിവസം രാത്രി കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങി വന്ന കെഎസ്യുകാരെ ...

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റ് ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ
പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന അറിയിച്ചു.

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് ...

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മാരായ ഋതുരാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്
ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ. അതേസമയം ...