ന്യൂഡല്‍ഹി:|
Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (08:37 IST)
അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ബി.ജെ.പി അടക്കമുള്ള സംഘടനകളെ നിരീക്ഷിച്ച നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ജോണ്‍ കെറിയുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.
ഇരുവരും പങ്കെടുത്ത വാര്‍ത്തസമ്മേളനത്തിലാണ് സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയിത്.നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി
ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളേയും സംഘടനകളേയും നിരീക്ഷിച്ചത് ആശങ്കയോടെയാണ് കാണുന്നത്. ഒരു സൌഹൃദ രാഷ്ട്രം മറ്റൊരു സൌഹൃദ രാഷ്ട്രത്തിന് മേല്‍ ചാരപ്പണി നടത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സുഷമ പറഞ്ഞു.എന്നാല്‍ ചാരപ്രവര്‍ത്തനം സംബന്ധിച്ച് പൊതു ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്ന് ജോണ്‍ കെറി അറിയിച്ചു.
ലോകവ്യാപാര സംഘടനയുമായുള്ള ഇന്ത്യക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.ഇത് ജോണ്‍ കെറി
ധനമന്ത്റി അരുണ്‍ ജയ്‌റ്റ്ലിയുമായി കെറി ചര്‍ച്ച ചെയ്‌തു. പ്രശ്നത്തില്‍ ഒരു പരിഹാരമുണ്ടാക്കാന്‍ ഇന്ത്യയെ സഹായിക്കുമന്ന് കെറി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ജോണ്‍ കെറി ഇന്ന് പ്രധാനമന്ത്റി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും