അഹ്മദാബാദ്|
JOYS JOY|
Last Modified ചൊവ്വ, 26 ജൂലൈ 2016 (08:39 IST)
ഗോധ്ര കലാപത്തിന്റെ ആദ്യദിനങ്ങളില്‍ ഹൌസിങ് കോളനി ആക്രമിച്ച് മൂന്ന് മുസ്ലിങ്ങളെ കൊലപ്പെടുത്തിയ കേസില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തം തടവ്. ഗുജറാത്ത് ഹൈക്കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. നരന്‍ ഭായ് ബര്‍വാഡ്, വല്ലഭായ് ഗേലഭായ് ബര്‍വാഡ്, ഉദാജി രഞ്ജോദ് ഭായ് താകുര്‍, ഹൈദര്‍ ഗേല ബര്‍വാഡ്, മേരഭായ്, മുലാഭായ്, വിത്ത് ലാല്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
നേരത്തെ, ഇതേ കേസില്‍ മൂന്നുപേരെ കീഴ്ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍, കീഴ്ക്കോടതിയുടെ ഈ വിധി റദ്ദാക്കിയാണ് ഗുജറാത്ത് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ച കോടതി, മറ്റ് നാല് പ്രതികളുടെ ശിക്ഷ വര്‍ദ്ധിപ്പിച്ച് ജീവപര്യന്തമാക്കി.
ഹര്‍ഷ ധവാനി, ബീരേന്‍ വൈഷ്ണവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2011ലാണ് വിചാരണ കോടതി മൂന്നുപേരെ വെറുതെ വിട്ടത്.