കൊവിഡ് പ്രതിസന്ധി: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി, കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു

അഭി‌റാം മനോഹർ| Last Modified വ്യാഴം, 22 ഏപ്രില്‍ 2021 (13:07 IST)
രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്രസർക്കാരിന് കോടതി നോട്ടീസ് അയച്ചു.

ഓക്‌സിജൻ, വാക്‌സിനേഷൻ വിഷയങ്ങളിൽ സർക്കാർ നയം എന്താണെന്ന് കാണണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിനായി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ യെ അമിക്കസ്ക്യൂറി ആയി കോടതി നിയമിച്ചു.
വിവിധ ഹൈക്കോടതികൾ വിഷയം പരിഗണിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാൽ കേസുകൾ സുപ്രീംകോടതിക്ക് വിടണം എന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.
കേസ് കോടതി നാളെ പരിഗണിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :