ചെന്നൈ|
Last Modified ശനി, 11 ഫെബ്രുവരി 2017 (13:26 IST)
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മന്ത്രിയായ പാണ്ഡ്യരാജന് ഒ പി എസ് ക്യാമ്പിലെത്തി. കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെ വസതിയില്‍ എത്തിയ പാണ്ഡ്യരാജന് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. പനീര്‍സെല്‍വവും പാണ്ഡ്യരാജും ഒരുമിച്ച് മാധ്യമങ്ങളെ അഭിവാദ്യം ചെയ്തു.
അതേസമയം, ഗവര്‍ണറുമായി വീണ്ടും കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട്
ശശികല കത്ത് എഴുതി. മുഖ്യമന്ത്രി പനീര്‍സെല്‍വം രാജി സമര്‍പ്പിച്ചിട്ട് ഒരു ആഴ്ചയായെന്നും സംസ്ഥാനത്തെ പൊതുജനങ്ങളെ കരുതി ഗവര്‍ണര്‍ എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണമെന്നും ശശികല കത്തില്‍ ആവശ്യപ്പെട്ടു.