വീട്ടില്‍ തയ്യാറാക്കിയ രുചിയുള്ള ഭക്ഷണം വേണമെന്ന് ചിദംബരം; എല്ലാ തടവുകാർക്കും ഒരേ ആഹാരമെന്ന് കോടതി

  p chidambaram , congress , police , പി ചിദംബരം , പൊലീസ് , തീഹാര്‍ ജയില്‍ , കോണ്‍ഗ്രസ്
ന്യൂഡല്‍ഹി| Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (20:13 IST)
വീട്ടിൽ നിന്നുള്ള ഭക്ഷണം ആവശ്യപ്പെട്ട ഐഎൻഎക്സ് മീഡിയ കേസിൽ തിഹാര്‍ ജയിലില്‍ കഴിയുന്ന മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് മറുപടി നൽകി ഡൽഹി ഹൈക്കോടതി.

എല്ലാ തടവുകാര്‍ക്കും നല്‍കുന്ന അതേ ഭക്ഷണം മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് ജസ്‌റ്റീസ് സുരേഷ് കുമാര്‍ കയ്‌ത്
വ്യക്തമാക്കി. ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.


വീട്ടില്‍ പാകം ചെയ്ത ഭക്ഷണം തന്റെ കക്ഷിക്കു നല്‍കാന്‍ അനുവദിക്കണമെന്നു ചിദംബരത്തിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ചിദംബരത്തിന് 74 വയസ്സുണ്ടെന്നും, 7 വർഷം വരെ തടവ് ലഭിക്കാനുള്ള കേസുകളേ തന്റെ കക്ഷിയുടെ മേലുള്ളൂവെന്നു കപിൽ സിബൽ
വാദിച്ചു.

അതേസമയം ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ സിബിഐയോട് ഡല്‍ഹി ഹൈക്കോടതി സ്‌റ്റാറ്റസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സെപ്തംബര്‍ 23- നാണ് ഇനി ഹര്‍ജിയില്‍ വാദം കേള്‍ക്കുക.

ജുഡീഷ്യൽ കസ്റ്റഡി സംബന്ധിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ചിദംബരത്തിന്റെ അഭിഭാഷകൻ പിൻവലിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :