ബാന്‍ഡ|
Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (19:08 IST)
തോക്ക് ചൂണ്ടി 16 കാരിയെ ബലാത്സംഗം ചെയ്‌തു. ഉത്തര്‍പ്രദേശിലെ ബാന്‍ഡ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബൗവ സിംഗ് എന്നയാളാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയായിക്കിയത്.
ഈ മാസം മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുട്ടി ബഹളം വെച്ചതോടെ കൈയില്‍ കരുതിയിരുന്ന തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
പീഡനം നടന്നതിന് പിന്നാലെ പ്രതിയെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. കേസ് ഒതുക്കി തീര്‍ക്കാന്‍ പ്രതി ശ്രമിച്ചതോടെ കുട്ടിയുടെ ബന്ധുക്കള്‍ എസ്‌പിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു.