ഭാര്യ അമീറിനെ മാത്രം നോക്കിയിരുന്നു, ഭര്‍ത്താവ് മരിച്ചത് അറിഞ്ഞത് ഇന്റര്‍വെല്‍ സമയത്ത് - യുവാവ് മരിച്ചത് ദംഗല്‍ കാണുന്നതിനിടെ

ദംഗല്‍ കാണുന്നതിനിടെ ഭര്‍ത്താവ് മരിച്ചു; ഒന്നുമറിയാതെ ഭാര്യ - വിവരമറിയുന്നത് മണിക്കൂറുകള്‍ക്ക് ശേഷം

 Man death , theatre , Dangal movie , Abhay kumar singh , അഭയ് കുമാര്‍ സിംഗ് , അമീര്‍ ഖാന്‍ , ദംഗല്‍ , സോണിയ , അമീര്‍ ഖാന്‍
അഹമ്മദാബാദ്| jibin| Last Modified ചൊവ്വ, 17 ജനുവരി 2017 (17:06 IST)
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന അമീര്‍ ഖാന്‍ നായകനായ ബോളിവുഡ് ചിത്രം ദംഗല്‍ കണ്ടുകൊണ്ടിരിക്കെ യുവാവ് മരിച്ചു. അഹമ്മദാബാദ് സ്വദേശിയായ അഭയ് കുമാര്‍ സിംഗ് (37) ആണ് സിനിമ കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

ഈ മാസം 14നായിരുന്നു സംഭവമുണ്ടായത്. മോടെരയിലെ പിവി ആര്‍ സിനിമാസില്‍ ഭാര്യ സോണിയ്‌ക്കൊപ്പം സിനിമ കണ്ടു കൊണ്ടിരിക്കെയാണ് അഭയ് കുമാറിന്റെ മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെങ്കിലും തൊട്ടടുത്തിരുന്ന ഭാര്യ ഒന്നുമറിഞ്ഞില്ല.

ഇന്റര്‍വെല്ലിന് ലൈറ്റ് തെളിഞ്ഞപ്പോഴാണ് ഭര്‍ത്താവ് മരിച്ചിരിക്കുകയായിരുന്നെന്ന് മനസിലാക്കിയത്. ഉടന്‍ തന്നെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു.

അഭയ് കുമാര്‍ സിംഗിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്വദേശമായ ബീഹാറിലേക്ക് കൊണ്ടുപോയി. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :