ഒടുവില്‍ ആര്‍ എസ് എസ് തുറുപ്പ് ചീട്ടിറക്കി, ഘര്‍ വാപസിയെ അംബേദ്കറും പിന്തുണച്ചിരുന്നു...!

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 10 ഏപ്രില്‍ 2015 (13:08 IST)
ഭരണഘടനാ ശില്‍പ്പിയായ ബി ആര്‍ അംബേദ്കറിനെ ഘര്‍ വാപസിയെ ന്യായീകരിക്കാന്‍ രാഷ്ട്രീയ സ്വയം സേവക് സംഘ്( ആര്‍ എസ് എസ്) കൂട്ടുപിടിക്കുന്നു.
മുഖവാരികകളായ ഓര്‍ഗനൈസറിലും പാഞ്ചജന്യയിലുമാണ് അംബേദ്കര്‍ ഘര്‍വാപസിയെ പിന്തുണച്ചിരുന്നതായി പറയുന്ന ലേഖനങ്ങ നിറച്ച് ഇരു വാരികയുടെയും പ്രത്യേക പതിപ്പ് പുറത്തിറക്കാനാണ് ആര്‍ എസ് എസ് ഉദ്ദേശിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിയത് ഓര്‍ഗനൈസറിന്റെ എഡിറ്ററായ പ്രഫുല്ല കേട്കര്‍ തന്നെയാണ്.

പാകിസ്ഥാനിലും ചില പ്രവിശ്യകളായ ഹൈദരാബാദിലും മറ്റും പട്ടികവിഭാഗം ഹിന്ദുക്കളെ നിര്‍ബന്ധിപ്പിച്ചു മതംമാറ്റിയപ്പോള്‍ അതിനെതിരെ അംബേദ്കര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇവരെ തിരികെ കൊണ്ടുവരുമെന്ന് അംബേദ്കര്‍ അന്നേപറഞ്ഞിരുന്നു എന്നും കേട്കര്‍ പറയുന്നു. ഗാന്ധിജിയുടെ മരണത്തിനു ശേഷം അദ്ദേഹത്തിനു വാക്കു നല്‍കിയതുപോലെ ഹിന്ദു മതവുമായി ചേര്‍ന്നു നില്‍ക്കുന്ന ബുദ്ധമതത്തിലേക്കാണ് അംബേദ്കര്‍ ചേര്‍ന്നത്. അദ്ദേഹം ഒരു ദലിത് നേതാവ് മാത്രമല്ലെന്നും ദേശീയ നേതാവാണെന്നും കേട്കര്‍ പറഞ്ഞു.

ഏതായാലും ഇക്കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ഓര്‍ഗനൈസറും പഞ്ചജന്യയും 200 പേജ് വീതമുള്ള ബമ്പര്‍ പതിപ്പുകളായ കലക്ടേഴ്സ് ഇഷ്യു പുറത്തിറക്കും. അംബേദ്കറിന്റെ 125-)ം ജന്മദിനമായ അടുത്ത ചൊവ്വാഴ്ചയാകും ഇവ പുറത്തിറങ്ങുക. ആ എസ് എസിന്റെ ഈ നീക്കം അപൂര്‍വമായാണ് വിലയിരുത്തപ്പെടുന്നത്. ആര്‍എസ്എസ് സ്ഥാപകന്‍ കെ.ബി. ഹെഡ്ഗെവാര്‍, രാം ജന്മഭൂമി പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കു വേണ്ടി മാത്രമാണ് പ്രത്യേക പതിപ്പുകള്‍ ഇതിനു മുമ്പ് പുറത്തിറക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഘര്‍വാപസിയില്‍ സംഘടന എത്രമാത്രം ശ്രദ്ദ ചെലുത്തുന്നു എന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ ...

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം
35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് ...

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ഈസമയത്ത് 50 കിലോയിലധികം ഭാരം ഇല്ലാത്തവര്‍ പുറത്തിറങ്ങുന്നത് അപകടകരമാണെന്നും ജാഗ്രത ...