ന്യൂഡല്‍ഹി|
Sajith|
Last Updated:
ചൊവ്വ, 16 ഫെബ്രുവരി 2016 (14:53 IST)
ഇന്ത്യന്‍ കമ്പനിയായ ‘റിങിംഗ് ബെല്‍' ചരിത്രം സൃഷ്ടിക്കുവാന്‍ ഒരുങ്ങുന്നു. 500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ ഒരുക്കിയിരിക്കുകയാണ് കമ്പനി. ‘ഫ്രീഡം 251' എന്നാണ് പുതിയ കാല്‍വയ്പിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കര്‍ സ്മാര്‍ട്ട് ഫോണ്‍ പ്രകാശനം ചെയ്യും.
ഇന്ത്യയിലെ സാധാരണക്കാര്‍ക്കും സ്മാര്‍ട്ട് ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷമാണ് ഇതിനു പിന്നിലെന്ന് കമ്പനി വ്യക്തമാക്കി.
പ്രധാന മന്ത്രിയുടെ
കണക്ട് ഇന്ത്യ എന്ന ആശയമാണ് നിര്‍മ്മാണത്തിന് പിന്നിലെ പ്രചോദനമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
ഗവണ്‍മെന്റ് മുന്‍കൈയെടുത്തു കൊണ്ട് 2011ല്‍ പുറത്തിറക്കിയ ആകാഷ് ടാബിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് പുതിയ ഉല്പന്നത്തിന്റേയും നിര്‍മ്മാണം. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച ടാബ് 3000 രൂപയ്ക്കായിരുന്നു അന്ന് വിറ്റിരുന്നത്. ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും മികച്ച പിന്തുണയാണ് ഇപ്പോള്‍ കമ്പനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.