ഇനി വൈഫൈ അല്ല ലൈഫൈ...!

Last Modified ശനി, 28 നവം‌ബര്‍ 2015 (16:44 IST)
അതിവേഗ ഇന്റ്റര്‍ നെറ്റിനായി നമ്മള്‍ ഉപയോഗിക്കുന്ന സങ്കേതമാണ് വൈഫൈ അഥവാ വയര്‍ലെസ് ഇന്റര്‍നെറ്റ്. എന്നാല്‍ വൈഫൈയേക്കാള്‍ അതിവേഗ ഇന്റെഅനെറ്റ് വാഗ്ദാനം ചെയ്യുന്ന പുതിയ സംവിധാനം പരീക്ഷണ വിജയം നേടിയതാണ് പുതിയ വാര്‍ത്ത.

ദൃശ്യപ്രകാശത്തിന്റെ സഹായത്തോടെ ഡേറ്റാ കൈമാറ്റം സാധ്യമാക്കുന്ന 'ലൈഫൈ' ( Li-fi ) സംവിധാനത്തിന്റെ പരീക്ഷണ ഉപയോഗം തുടങ്ങി. ഒരു ഓഫീസില്‍ ലൈഫൈ പരീക്ഷണാര്‍ഥം ഉപയോഗിച്ചു. സാധാരണ എല്‍ഇഡി ബള്‍ബ് പോലൊരു പ്രകാശ സ്രോതസ്സും ഒരു ഇന്റര്‍നെറ്റ് കണക്ഷനും ഒരു ഫോട്ടോ ഡിറ്റെക്ടറും മതി പുതിയ സംവിധാനത്തില്‍.

എന്നാല്‍ വൈഫൈയെ അപേക്ഷിച്ച് സെക്കന്‍ഡില്‍ 1ഗിഗാബിറ്റ് വേഗത്തില്‍ (1Gbps ) ഡേറ്റാ കൈമാറ്റം സാധ്യമാക്കാന്‍ ലൈഫൈയ്ക്ക് കഴിയും. റേഡിയോ തരംഗ വര്‍ണരാജി (റേഡിയോ സ്‌പെക്ട്രം) അല്ല ലൈഫൈ ഉപയോഗിക്കുന്നത്. ദൃശ്യപ്രകാശ വര്‍ണരാജിയാണ്. അതിനാല്‍, വിമാനങ്ങള്‍ക്കുള്ളിലും മറ്റും ലൈഫൈ ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകില്ല എന്നതാണ് ഈ സങ്കേതത്തിന്റെ ഒരു പ്രയോജനം.

എന്നാല്‍ വൈഫൈ പോലെ ഭിത്തികള്‍ക്കപ്പുറത്തേക്ക് ലൈഫൈ സിഗ്നലുകള്‍ സഞ്ചരിക്കുകയുമില്ല. അതിനാല്‍, അടഞ്ഞ ചെറിയ സ്ഥലങ്ങളില്‍ മാത്രമേ ഇത് ഉപയോഗപ്രദമാകൂ. മുറിക്ക് വെളിയില്‍ സൂര്യപ്രകാശമുള്ളിടത്ത് ഇതുപയോഗിക്കാന്‍ പറ്റില്ല. കാരണം സിഗ്നലുകളില്‍ കയറി സൂര്യപ്രകാശം ഇടപെടും.

എസ്‌തോനിയന്‍ തലസ്ഥാനമായ ടാലിനില്‍, 'വെല്‍മിന്നി' ( Velmenni ) എന്ന കമ്പനിയാണ് ലൈഫൈ സംവിധാനം ഓഫീസിനുള്ളില്‍ പരീക്ഷിച്ചത്. 'വിസിബിള്‍ ലൈറ്റ് കമ്മ്യൂണിക്കേഷന്‍' ( VLC ) രംഗത്ത് മുന്നേറ്റം സാധ്യമായതായി കമ്പനി അറിയിച്ചു. 'വെല്‍മിന്നി ജുഗ്നു' ( Velmenni Jugnu ) എന്നാണ് കമ്പനി ഇതിന് പേര് നല്‍കിയിട്
ടുള്ളത്. ന്യൂഡല്‍ഹി കേന്ദ്രമായുള്ള കമ്പനിയാണ് വെല്‍മിന്നി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :