ചണ്ഡിഗഡ്|
jibin|
Last Modified വ്യാഴം, 4 ഡിസംബര്‍ 2014 (20:52 IST)
ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ പീഡന ശ്രമം ചെറുത്ത സഹോദരിമാരായ രണ്ടു പെൺകുട്ടികള്‍ നടത്തിയത് നാടകമായിരുന്നുവെന്ന് ബസിലെ യാത്രക്കാരായ മറ്റ് സ്ത്രീകള്‍. ഈ സഹചര്യത്തില്‍ യുവതികള്‍ക്ക് പുരസ്‌ക്കാരം നല്‍കുന്നത്
ഹരിയാന സര്‍ക്കാര്‍ താല്‍ക്കാലികമായി തടയുകയും ചെയ്തു.
കഴിഞ്ഞ ദിവസം ബസില്‍ യാത്ര ചെയ്യുകയായിരുന്ന സഹോദരിമാരായ ഇരുപത്തിരണ്ടു കാരി അരതികുമാറും പത്തൊൻപതുകാരി പൂജയെയും യുവാക്കള്‍ ആക്രമിച്ചുവെന്നാണ് ആരോപണം. എന്നാല്‍ സംഭവം യുവതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതാണെന്നും. യുവാക്കളെ കൈകാര്യം ചെയ്യാന്‍ പോകുകയാണെന്നും. ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തണമെന്ന് ബസില്‍ തന്നെ ഇരുന്ന മറ്റൊരു യുവതിയോട് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് ബസില്‍ ഉണ്ടായിരുന്ന മറ്റ് ചില സ്‌ത്രീകള്‍ മൊഴി നല്‍കിയത്.
ഈ സ്‌ത്രീ വീഡിയോ റെക്കോഡ് ചെയ്യാന്‍ സമ്മതിച്ചതിനെ തുടര്‍ന്ന് യുവതികള്‍ യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് മറ്റ് സ്‌ത്രീകള്‍ മൊഴി നല്‍കിയത്. ഇതിനിടെ യുവതികള്‍ മറ്റൊരു യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ യുവതികള്‍ കരുതി കൂട്ടി നടത്തിയ വിവാദമാണ് ഇതെന്നാണ് അറിയുന്നത്.
ഇരുവരും തിരക്കുള്ള റോത്തക്കിൽ നിന്ന് സോനാപ്പേട്ടിലേക്കു ഹരിയാന റോഡ് വെയ്സ് ബസില്‍ യാത്ര ചെയ്യവെ യുവാക്കൾ സഹോദരിമാരോട് അശ്ലീലം കലർന്ന രീതിയില്‍ സംസാരിക്കുകയായിരുന്നുവെന്നും. തുടര്‍ന്ന് യുവാക്കള്‍ സഹോദരിമാരുടെ ശരീരത്തില്‍ തലോടുകയും പിടിക്കുകയും ചെയ്തെന്നും. ഇതിനെ എതിര്‍ത്ത പെണ്‍കുട്ടികളെ സഹായിക്കാന്‍ ആരും വരാതിരുന്നതിനെ തുടര്‍ന്ന് യുവതികള്‍ തന്നെ ആക്രമികളെ നേരിടുകയുമായിരുന്നുവെന്നുമാണ് വാര്‍ത്തയും വീഡിയോയും പുറത്ത് വന്നത്.
സ്വയം രക്ഷയ്ക്കായി അവർ ബൽറ്റ് ഊരി അടിക്കാൻ തുടങ്ങിയതോടെ കൂടുതല്‍ കോപാകുലരായ ആക്രമികള്‍ പെൺകുട്ടികളെ തള്ളിയും ചവിട്ടിയും ബസില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞെന്നുമാണ് യുവാക്കള്‍ക്കെതിരെയുള്ള ആരോപണം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.