സരിതയുടെ കത്ത്: അന്വേഷണം വേണമെന്ന് ജോസ് കെ മാണി

 സോളാര്‍ തട്ടിപ്പ് കേസ് , സരിത എസ് നായര്‍ , ജോസ് കെ മാണി , കേരളാ കോണ്‍ഗ്രസ് (എം)
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2015 (18:53 IST)
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടേതെന്ന പേരില്‍ പുറത്തുവന്ന കത്തില്‍ തന്റെ പേര് വന്നതില്‍ പൊലീസ് അന്വേഷണം വേണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി. തന്റെ രാഷ്ട്രീയ ജീവിതം തുറന്ന പുസ്തകമാണ്, ഒരു ബ്ലാക്‌മെയിലിംഗിനും താന്‍ നിന്ന് കൊടുക്കില്ല. ആരോപണത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സരിത ജയിലില്‍ വെച്ച് സ്വന്തമായി എഴുതി തയാറാക്കിയ 24പേജുള്ള കത്തിന്റെ ചില ഭാഗങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തായത്. ജോസ് കെ മാണിയും പല പ്രമുഖ രാഷ്‌ട്രീയ വ്യക്തികളും പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്. ഡൽഹിയിലും കോട്ടയത്തും വച്ച് ജോസ് കെ മാണി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ കുറിപ്പ് തന്റേതല്ലെന്ന് സരിതാ എസ് നായര്‍ പറഞ്ഞു. സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ നേടാന്‍ വേണ്ടി തന്നെ കരുവാക്കുകയാണെന്നും സരിതാ എസ് നായര്‍ പറയുന്നു. തന്റെതെന്ന പേരില്‍ പുറത്തുവന്ന കത്തില്‍ ജോസ് കെ മാണിക്കെതിരെയുണ്ടായിരുന്ന പരാമര്‍ശങ്ങള്‍ അസത്യമാണെന്നും ജോസ് കെ മാണിയെ നേരിട്ട് പരിചയമില്ലെന്നും നിയമനടപടികളുമായി താന്‍ മുന്നോട്ട് പോകുകയാണെന്നും സരിതാ എസ് നായര്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :