'9.30ക്കുള്ളിൽ ഓഫീസിൽ എത്തിയിരിക്കണം, വീട്ടിലിരുന്നുള്ള പണിയൊക്കെ ഒഴിവാക്കിയേക്ക്'; മോദിയുടെ കൽപ്പനയിൽ ഞെട്ടി മന്ത്രിമാർ

പാർലമെന്റ് സമ്മേളനങ്ങൾക്കിടയിൽ മറ്റു പരിപാടികൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Last Modified വ്യാഴം, 13 ജൂണ്‍ 2019 (11:25 IST)
മന്ത്രിമാരോട് ഓഫീസിൽ 9.30 എത്താൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീട്ടിൽ ഇരുന്ന ജോലി ചെയ്യുന്നത് നിർത്തി പകരം ഓഫീസിൽ നേരത്തെ എത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇത്തരത്തിൽ ചെയ്യുന്നത് മറ്റുള്ളവർക്ക് മുന്നിൽ നല്ല മാതൃകാ പ്രവർത്തിയാകുമെന്നും ഇതിൽ നിന്നു മറ്റുള്ളവർക്ക് പ്രചോദനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പാർലമെന്റ് സമ്മേളനങ്ങൾക്കിടയിൽ മറ്റു പരിപാടികൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അധികാരത്തിലേത്തി മന്ത്രിമാരുമായി ആദ്യം നടന്ന കൂടിക്കഴചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉണ്ടായ അനുഭവവും അദ്ദേഹം വിശദീകരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നേരത്തെ ഓഫീസിൽ എത്തുമായിരുന്നെന്നും ജോലികൾ കൃത്യതയോടെ ചെയ്തിരുന്നുവെന്നും അദ്ദേഹം മന്ത്രിമാരോട് വിശദീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :