‘രജനികാന്തിനെ വിശ്വസിച്ചാല്‍ അത് ഭൂലോക മണ്ടത്തരമാകും, വലിയ നഷ്‌ടങ്ങളുണ്ടാകും’; സുബ്രഹ്മണ്യന്‍ സ്വാമി

  bjp , subramanian swamy , modi , rajnikanth , ബിജെപി , രജനികാന്ത് , സുബ്രഹ്മണ്യന്‍ സ്വാമി , നരേന്ദ്ര മോദി
ചെന്നൈ| Last Modified ഞായര്‍, 9 ജൂണ്‍ 2019 (13:11 IST)
സൂപ്പര്‍‌താരം രജനികാന്തിനെ ബിജെപി വിശ്വസിച്ചാല്‍ അത് ഭൂലോക മണ്ടത്തരമായിരിക്കുമെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി.

രജനികാന്തിനെ ബിജെപി നേതൃത്വം വിശ്വസിക്കരുത്. തമിഴ്‌നാട്ടിലെ ബിജെപി നേതൃത്വം അദ്ദേഹത്തെ വിശ്വസിച്ചാല്‍ അത് ഭൂലോക മണ്ടത്തരമായിരിക്കും. അങ്ങനെ ചെയ്താല്‍ ബിജെപിക്ക് തമിഴ്‌നാട്ടില്‍ വലിയ നഷ്ടങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രജനികാന്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുമെന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷേ ഇതുവരെ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. രാജീവ് ഗാന്ധി വധത്തെക്കുറിച്ച് അദ്ദേഹം ഇതുവരെ ഒരു വാക്ക് പോലും മിണ്ടിയിട്ടില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.

ബിജെപി കേന്ദ്ര നേതൃത്വവുമായി രജനികാന്ത് അടുപ്പം പുലര്‍ത്താന്‍ ആ‍രംഭിച്ചതിന് പിന്നാലെയാണ് എതിര്‍പ്പുമായി സുബ്രഹ്മണ്യന്‍ സ്വാമി എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളിലൊരാളായി രജനികാന്തും പങ്കെടുത്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :