ഒമിക്രോൺ: മുംബൈയിൽ വീണ്ടും നിരോധനാജ്ഞ

അഭിറാം മനോഹർ| Last Modified ശനി, 11 ഡിസം‌ബര്‍ 2021 (10:31 IST)
ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈയിൽ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ചു. സിആർപി‌സി 144ആം വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ. നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് അധികൃതർ പറഞ്ഞു.

ഇതുവരെ 17 പേർക്കാണ് കൊവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. രാജ്യത്തെ ഉയർന്ന നിരക്കാണിത്. അതേസമയം എഐഎംഐഎം റാലിയുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയപരമായ തീരുമാനമാണിതെന്നും വിമർശനം ഉയരുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ റാലിക്ക് പോലീസ് അനുമതി നൽകിയിരുന്നില്ല.

ശിവസേനാ നേ‌താവ് സഞ്ജയ് റാവത്തിനെതിരെ ബിജെപിയും പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് തടയുക എന്നതും നിരോധനാജ്ഞയ്ക്ക് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :