രേണുക വേണു|
Last Modified വ്യാഴം, 23 ഡിസംബര്‍ 2021 (16:06 IST)
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി കേന്ദ്രം. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആള്‍ക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് കേന്ദ്രം പറഞ്ഞു. പ്രാദേശികമായ നിയന്ത്രണങ്ങളും രാത്രി കര്‍ഫ്യു അടക്കമുള്ളവയും സംസ്ഥാനങ്ങള്‍ക്ക് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനിക്കാമെന്നും കേന്ദ്രം നിര്‍ദേശിച്ചു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കേന്ദ്ര നിര്‍ദേശമുണ്ട്.