ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 26 ജൂലൈ 2016 (10:07 IST)
സന്നദ്ധസംഘടനകള്‍ സ്വത്ത് വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.
രാജ്യത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളെ ലക്‌ഷ്യം വെച്ചു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിന് മുതിരുന്നത്. സംഭാവനയായി ലഭിക്കുന്ന ഫണ്ട് ദുരുപയോഗം ചെയ്ത് എന്‍ ജി ഒകള്‍ വന്‍തോതില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നുവെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രനീക്കം.
കേന്ദ്രസര്‍ക്കാര്‍ നീക്കം ഫലം കണ്ടാല്‍ സര്‍ക്കാര്‍ ഫണ്ടായി ഒരു കോടിയിലധികവും വിദേശ സംഭാവനയായി 10 ലക്ഷം രൂപയില്‍ കൂടുതലും ലഭിക്കുന്ന സംഘടനകള്‍ക്ക് സ്വത്ത് വെളിപ്പെടുത്തേണ്ടി വരും. വര്‍ഷംതോറും ബാധ്യതയുടെ കണക്കുകളും പുറത്തുവിടേണ്ടി വരും. ലോക്‌പാല്‍ നിയപ്രകാരം എന്‍ ജി ഒ സംഘടനകളെ പൊതുസേവകരുടെ ഗണത്തില്‍പ്പെടുത്തും.