ന്യൂഡല്‍ഹി|
സജിത്ത്|
Last Modified ബുധന്‍, 18 മെയ് 2016 (11:08 IST)
സ്ത്രീകളുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടുന്ന വിധത്തിലുള്ള ഓണ്‍ലൈന്‍ വിമര്‍ശനം നിയന്ത്രിക്കണമെന്ന ആവശ്യവുമായി കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധി. സ്ത്രീകള്‍ക്കെതിരായ മോശമായ ട്രോളിംഗ് അക്രമമായി കണക്കാക്കണമെന്നും മനേക പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് ഇത് കുറ്റകരമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ഓണ്‍ലൈന്‍ വഴി സ്ത്രീകള്‍ നിരവധി ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആദ്യഘട്ടത്തില്‍ ഇന്റര്‍നെറ്റ് ഓപറേറ്റര്‍മാര്‍ ഇതു തടയാന്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം ഇതിനകം തന്നെ ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. രാജ്യത്ത് പുതിയ വനിതാ നയം പുറത്തിറക്കിയ ചടങ്ങിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ജോലിക്കാരായ വനിതകള്‍ക്ക് അനുവദിക്കുന്ന പ്രസവ അവധി വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചും പുതിയ നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. പ്രസവാവധി എട്ട് മാസമായി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും മനേക പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. അവരുടെ മറുപടി കാത്തിരിക്കുകയാണ് വനിതാ ശിശുക്ഷേമ മന്ത്രാലയമെന്നും മേനക വ്യക്തമാക്കി.