വൈവിധ്യമാണ് ഇന്ത്യയുടെ പ്രത്യേകതയും സവിശേഷതയും: പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോഡി , മാൻ കി ബാത്ത് , മോഡി
ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 25 ഒക്‌ടോബര്‍ 2015 (12:38 IST)
രാജ്യത്ത് ഐക്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം. വൈവിധ്യമാണ് ഇന്ത്യയുടെ പ്രത്യേകതയും സവിശേഷതയും. രാജ്യത്ത് ഐക്യം കാത്തു സൂക്ഷിക്കാന്‍ തയ്യാറാകണം. ശാന്തിയും സമാധാനവും ഉണ്ടായാല്‍ മാത്രമേ പുരോഗതിയുണ്ടാകൂ. വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ എല്ലാവരും തയാറാകണമെന്നും മാൻ കി ബാത്തിലൂടെ മോഡി പറഞ്ഞു.

ഹരിയാനയില്‍ ദളിത് കുട്ടികളെ ചുട്ടരിച്ച സംഭവം സംഘപരിവാറിന്റെ ഹിന്ദുത്വവാദത്തെയും പരാമര്‍ശിക്കാത്ത പ്രധാനമന്ത്രി
കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു അഭിനന്ദനം അറിയിക്കുകയും ചെയ്‌തു. അവയവദാനത്തിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രിക്കു കത്തയച്ച കണ്ണൂര്‍ സ്വദേശിയായ ശ്രദ്ധ തമ്പാനും ചിറ്റൂര്‍ സെന്റ് മേരീസ് സ്കൂളിലെ കുട്ടികള്‍ക്കും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. മന്‍ കി ബാത്തിനെ വിലയിരുത്തിയ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിച്ചതിന് കണ്ണൂര്‍ ആകാശവാണിയേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

അവയവദാനത്തെ എല്ലാവരും പ്രോൽസാഹിപ്പിക്കണം. അവയദാനം ഒരു പ്രധാന വിഷയമാണ്. എന്നാൽ അവയവദാനം ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. ചില സംസ്ഥാനങ്ങളിൽ അവയവദാനം കൂടുതലാണെന്നും ഇതിനുള്ള നടപടികൾ ലളിതമാക്കിയതമാണ് ഇതിനു കാരണം. ഓരോ വർഷവും ഒരു ലക്ഷംപേർക്ക് നേത്രങ്ങൾ ആവശ്യമായി വരുന്നു. എന്നാൽ 25,000 പേർ മാത്രമാണ് നേത്രദാനം നടത്തുന്നതെന്നും മോഡി പറഞ്ഞു. ഇന്നു അവസാന ഏകദിന മൽസരത്തിനായി ഇറങ്ങുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടീമിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :