വെടിക്കെട്ട് ദുരന്തം: കരിമരുന്ന് ഭീകരതയെ കലയെന്ന് വിളിക്കണമെങ്കില്‍ തലയ്ക്ക് തകരാര്‍ ഉണ്ടാകണമെന്ന് ആര്‍ എസ് എസ്

വെടിക്കെട്ട് ദുരന്തം: കരിമരുന്ന് ഭീകരതയെ കലയെന്ന് വിളിക്കണമെങ്കില്‍ തലയ്ക്ക് തകരാര്‍ ഉണ്ടാകണമെന്ന് ആര്‍ എസ് എസ്

തിരുവനന്തപുരം| aparna shaji| Last Modified ഞായര്‍, 24 ഏപ്രില്‍ 2016 (11:39 IST)
ആചാരമെന്ന പേരില്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിക്കെട്ടിനേയും ആനയെഴുന്നള്ളിപ്പിനേയും ഭക്തിയെന്ന് പറയണമെങ്കില്‍ തലയ്ക്ക് ഓളമുണ്ടാകണമെന്ന്
ആര്‍ എസ് എസ്. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേസരിയെന്ന മുഖപത്രത്തിന്റെ മുഖപ്രസംഗത്തിലാണ് ആര്‍ എസ് എസ്സിന്റെ രൂക്ഷ വിമര്‍ശനം.

ഇത്തരത്തിലുള്ള ഭ്രാന്തിനെ ആചാരമെന്ന് വിളിക്കരുതെന്നാണ് ആര്‍ എസ് എസിന്റെ അഭിപ്രായം. കോഴിക്കൂടിന്റെ വലിപ്പം മാത്രമുള്ള ക്ഷേത്രങ്ങളില്‍ കണക്കില്ലാതെ രീതിയില്‍ കോടിക്കണക്കിന് രൂപയുടെ വെടിമരുന്നുകള്‍ ആഘോഷമായി നടത്തുന്നത് സമൂഹത്തിന് നഷ്ടമല്ലാതെ മറ്റൊന്നും കൊണ്ടുവരില്ല. ശബദമലിനീകരണം അല്ലതെ മറ്റൊന്നും വെടിക്കെട്ടിന് നല്‍കാന്‍ കഴിയില്ല. ക്ഷേത്രം പോലും തകര്‍ത്തുകൊണ്ടുള്ള ഇത്തരത്തിലുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളും ഹിന്ദു സമൂഹം നിര്‍ത്തലാക്കണമെന്നും ആര്‍ക് എസ് എസ് വ്യക്തമാക്കി.

കാലം മാറിയതറിയാതെയുള്ള ഈ സമ്പ്രദായങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ആര്‍ എസ് എസ് വ്യക്തമാക്കി. കരിയും കരിമരുന്നും ക്ഷേത്രങ്ങളില്‍ വേണ്ടെന്ന് പറഞ്ഞ ശ്രീനാരയണഗുരുവിനെ അനുസരിക്കാന്‍ ഹിംന്ദുബ് സമൂഹം ഇതുവരെ തയ്യാറായിട്ടില്ലെന്നും ആര്‍ എസ് എസ് വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :