ന്യൂഡല്‍ഹി|
VISHNU N L|
Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (16:39 IST)
മുസ്ലിങ്ങള്‍ ജനാധിപത്യ ഇന്ത്യയിലെ പൗരന്മാരല്ലെന്നും 'കാവി ഇന്ത്യ'യുടെ ഇരകളാണെന്നും ഉത്തര്‍ പ്രദേശിലെ മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്‍. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ബീഫ് ഉപേക്ഷിക്കണമെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അസം ഖാന്‍.
ബീഫ് പ്രശ്‌നത്തിന്റെ പേരില്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെടുകയാണ്. ഇനിയും കൊല്ലപ്പെടും. ഞങ്ങളെവിടെ പോകും? മറ്റെവിടെയും പോകാനുമില്ല. പേടിച്ചും നിരാശയിലുമാണ് മുസ്ലിങ്ങള്‍ ഇവിടെ ജീവിക്കുന്നത്. ഐക്യരാഷ്ട്ര സഭയ്ക്കു പോലും ഒന്നും ചെയ്യാനാവുന്നില്ല.' അസംഖാന്‍ പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ എപ്പോഴും മുസ്ലിങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പശുവിനെ കശാപ്പ് ചെയ്യണമെന്ന് മുസ്ലിങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. മാടുകളും കോഴികളുമടക്കമുള്ള ഒന്നിനെയും കശാപ്പു ചെയ്യരുതെന്നാണ് ഞങ്ങള്‍ പറയുന്നത്.' അസം ഖാന്‍ പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ ന്യൂനപക്ഷ ക്ഷേമ, നഗര വികസനകാര്യ മന്ത്രിയാണ് അസം ഖാന്‍.