പുനെ|
aparna shaji|
Last Updated:
തിങ്കള്‍, 14 മാര്‍ച്ച് 2016 (17:01 IST)
മകനെ കൊലപ്പെടുത്തുകയും തുടർന്ന് ശവശരീരം താംഹിനി മലമ്പാതയിലേക്ക് എറിഞ്ഞുകളയുകയും ചെയ്ത മാതാവിനെ പുനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് മറ്റ് നാലുപേരെ കൂടി കസ്റ്റ്ഡിയിലെടുത്തിട്ടുണ്ട്. മൂന്ന് മാസം മുൻപ് നടന്ന സംഭവത്തിൽ അക്ഷയ് മല്പേത്ത് (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
യുവാവിന്റെ അമ്മ ഇന്ദുഭായ്(40), അയൽവാസി ഗണപത് യാദവ്(32), ഗണപതിന്റെ മകൻ ബാബാജി(19), അരുൺ അദ്സുൽ(50), പപ്പു(20) എന്നിവർക്കെതിരെയാണ് പുനെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കിഷ്‌കിന്ദ നഗറിലെ താമസക്കാരായിരുന്നു യുവാവും അമ്മയും .
സ്ഥിരമായി ബഹളം വെച്ചിരുന്ന യുവാവ് അയൽവാസികൾക്കും പൊലീസിനും തലവേദനയായിരുന്നു. ക്രിമിനൽ കേസിൽ പ്രതിയായിരുന്നു യുവാവ്. അക്ഷയ്ക്കെതിരെയുള്ള തുടർച്ചയായ പരാതിയാണ് ഇന്ദുഭായിയെ കൊലപാതകത്തിലേക്ക് നയിച്ചതിന്റെ പ്രധാന കാരണം എന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ വർഷം ഡിസംബർ 2നാണ് യുവാവിനെ മാതാവും സഹായികളും അക്ഷയെ കൊലചെയ്തത്. കൊലപാതകത്തിന് ശേഷം ശരീരം ബാഗിലാക്കി മലമ്പാതയിലേക്ക് തള്ളുകയായിരുന്നു.
എന്നാൽ അക്ഷയുടെ തിരോധാനത്തിൽ കുടുംബക്കാർ ഇതുവരെ പരാതി ഒന്നും നൽകിയിരുന്നില്ല എന്നും പൊലീസ് വിശദീകരിച്ചു. മലമ്പാതയിൽ നിന്നും എല്ലുകളും തലയോട്ടിയും കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്.