സ്‌കൂളില്‍ നിന്നു വരാന്‍ വൈകിയതിനെ തുടര്‍ന്ന് പിതാവ് മകളെ വെട്ടിക്കൊന്നു

പിതാവ് ബല്‍വിന്ദര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു

  മകളെ വെട്ടിക്കൊന്നു , പിതാവ് , പൊലീസ് , അറസ്‌റ്റ് , അറസ്‌റ്റ് , ആശുപത്രി
ചണ്ഡീഗഡ്| jibin| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2016 (19:35 IST)
സ്‌കൂളില്‍ നിന്നു വരാന്‍ വൈകിയതിനെ തുടര്‍ന്ന് പിതാവ് മകളെ വെട്ടിക്കൊന്നു. പഞ്ചാബിലെ റോപാറിലാണ് സംഭവം. പതിനൊന്നാം ക്ലാസുകാരിയായ മെഹക്ദീപ് കൗര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ബല്‍വിന്ദര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫോണ്‍ വിളിച്ചറിയിച്ച ശേഷം മെഹക്ദീപ് അമ്മാവന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. സമയം ഏറെ കഴിഞ്ഞിട്ടും വീട്ടില്‍ എത്താതിരുന്ന മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍
ബല്‍വിന്ദര്‍
എത്തുകയും ഇരുവരും തിരികെ വീട്ടിലേക്ക് പോകും വഴി വഴക്കിടുകയും തുടര്‍ന്ന് കത്തികൊണ്ട് മകളെ വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിന് വെട്ടേറ്റതാണ് മരണ കാരണം. മകള്‍ മരിച്ചതിന് പിന്നാലെ ബല്‍വിന്ദര്‍ സിംഗ് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :